അയോധ്യ കേസില്‍ തര്‍ക്കഭൂമിയല്ലാത്ത സ്ഥലം ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ നിര്‍മോഹി അഖാഡ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം ക്ഷേത്രത്തിന്‍റെ നാശത്തിന് കാരണമാകുമെന്നും കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍മോഹി അഖാഡ ആവശ്യപ്പെട്ടു. രാമജന്‍മഭൂമി- ബാബറി മസ്ജിദ് കേസില്‍ കക്ഷികൂടിയാണ് അഖാഡ. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ലവിരാജ്മന്‍ എന്നിവര്‍ക്ക് തുല്യമായി ഭൂമി നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. "വിട്ട് നല്‍കാനായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാകില്ലെന്നും അതില്‍ 42 ഏക്കറോളം വരുന്ന ഭൂമി 'ന്യാസി'ന്‍റെ ആണെന്നും നിര്‍മോഹി അഖാരയുടെ ലോയര്‍ പറഞ്ഞു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ എത്തിയത്.
അയോധ്യയിലെ അധികഭൂമി: നിര്‍മോഹി അഖാഡ സുപ്രീംകോടതിയിലേക്ക് - അലഹബാദ് ഹൈക്കോടതി
സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ലവിരാജ്മന്‍ എന്നിവര്‍ക്ക് തുല്യമായി ഭൂമി നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു.