ETV Bharat / bharat

ഹത്രാസ് കേസ്; കുറ്റപത്രം സമർപ്പിച്ചതിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി - ഹത്രാസ് കേസ്

ഒക്ടോബർ 11 നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഇരയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേരെ കേസിൽ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളായ നാല് പേരുടെയും ബ്രെയിൻ മാപ്പിംഗ് നടത്തിയതായി സിബിഐ അറിയിച്ചു

Hathras rape case  Priyanka Gandhi Hathras rape case  Hathras gang rape murder  Truth has triumphed, says Priyanka Gandhi after CBI files chargesheet in Hathras case  ഹത്രാസ് കേസ്; കുറ്റപത്രം സമർപ്പിച്ചതിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി  ഹത്രാസ് കേസ്  പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധി
author img

By

Published : Dec 19, 2020, 11:08 AM IST

Updated : Dec 19, 2020, 11:20 AM IST

ലഖ്‌നൗ: ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് സത്യത്തിന്‍റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. ഒരു വശത്ത് സർക്കാർ അനീതിയുടെ പക്ഷത്ത് നിന്നു. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്‍റെ സമ്മതം കൂടാതെ സംസ്കരിച്ചു. പെൺകുട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തി. എന്നാൽ ഒടുവിൽ സത്യം വിജയിച്ചുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കുറ്റപത്രം സമർപ്പിച്ചതിനെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവും പ്രശംസിച്ചു. ഹത്രാസ് സംഭവത്തിൽ ഉത്തർപ്രദേശിൽ ബിജെപി സർക്കാർ ഒരുപാട് ശ്രമിച്ചിട്ടും പൊതുജനങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും യഥാർത്ഥ മാധ്യമങ്ങളുടെയും സമ്മർദ്ദം കാരണം സിബിഐക്ക് അന്വേഷണം നടത്തേണ്ടിവന്നു. ഇപ്പോൾ പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തിട്ടുണ്ടെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

19കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലഖ്‌നൗവിലെ പ്രത്യേക എസ്‌സി, എസ്‌ടി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഡിസംബർ 18നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സിബിഐ ഡിസംബർ 16 ന് അലഹബാദ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 302 (കൊലപാതകം), 354 (സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 (ബലാത്സംഗം), എസ്‌സി / എസ്‌ടി അതിക്രമങ്ങൾ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒക്ടോബർ 11 നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഇരയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേരെ കേസിൽ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളായ നാല് പേരുടെയും ബ്രെയിൻ മാപ്പിംഗ് നടത്തിയതായി സിബിഐ അറിയിച്ചു.

Last Updated : Dec 19, 2020, 11:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.