ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദർശിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വിജയ് രൂപാണി ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അവസാന ആഴ്‌ച്ചകളിലാവും ട്രംപ് ഇന്ത്യയിലെത്തുക. ട്രംപിന്‍റെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിയതായി ജനുവരി 16ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിൽ ''ഹൗഡി മോദിയിൽ ''പങ്കെടുക്കാൻ ഹൂസ്റ്റണിൽ പോയ മോദി ഇന്ത്യാ സന്ദർശനത്തിന് ട്രംപിനെ ക്ഷണിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാവും ട്രംപ് ഇന്ത്യയിലെത്തുകയെന്നാണ് സൂചന.
ഡൊണാള്‍ഡ് ട്രംപ് സബര്‍മതി സന്ദർശിക്കും: വിജയ് രൂപാണി - Trump to visit Sabarmati Riverfront
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് ഇന്ത്യയിലെത്തുകയെന്നാണ് സൂചന

Conclusion: