ലഖ്നൗ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉറ്റ സുഹൃത്തുക്കളാണെന്ന് ബി.ജെ.പി നേതാവ് നരേന്ദ്രസിംഗ് റാണ. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ സുഹൃത്ത് ഇന്ത്യക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യും. ഇന്ത്യയെ കുറിച്ചും ഇന്ത്യയിലെ ജനങ്ങളെ കുറിച്ചും ട്രംപിന് മതിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അഹമ്മദാബാദില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ട്രംപ് മോദിയെ തന്‍റെ ഉറ്റ സുഹൃത്തെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ജനതയോടെ തങ്ങള്‍ സ്നേഹമുള്ളവരായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. തന്‍റെ കുടുംബത്തോട് കാണിച്ച ആതിഥ്യമര്യാദ താന്‍ എപ്പോഴും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.