അഗർത്തല: അഗർത്തലയിലെ ജിബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്രിപുരയിലെ ആദ്യത്തെ കൊവിഡ് 19 രോഗി ആശുപത്രി വിട്ടതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി ദേബാഷിഷ് ബസു. തുടര്‍ച്ചായി നടത്തിയ മൂന്ന് പരിശോധനകലുടെയും ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തത്. ഏപ്രിൽ 10നാണ് സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കൊവിഡ് രോഗിയുമായി ട്രെയിനിൽ യാത്ര ചെയ്തയാളാണ് രണ്ടാമത്തെ വൈറസ് ബാധിതന്‍. നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്ന 769 പേരുടെയും കൊവിഡ് പരിശോധന നടത്താൻ ത്രിപുര സർക്കാർ തീരുമാനിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 11439 ആയി ഉയര്‍ന്നു. ഇതിൽ 1306 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. രോഗം ബാധിച്ചവരില്‍ 377 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.