ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 2000ത്തോളം ട്രാൻസ്ജെൻഡുകൾ പുറത്തായതിന് എതിരെ സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. രാജ്യത്ത് ഭൂരിഭാഗം ട്രാൻസ്ജെൻഡറുകളും 1971ന് മുൻപ് അസമിലേക്ക് കുടിയേറിവരാണെന്ന് തെളിയിക്കാൻ ഇവർക്ക് രേഖകളില്ലെന്ന് അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജിയും ഹർജിക്കാരിയുമായ സ്വാതി ബിദൻ ബറുവ പറഞ്ഞു. പട്ടികയ്ക്കുള്ള അപേക്ഷയില്‍ ലിംഗം അടയാളപ്പെടുത്താനുള്ള കോളത്തില്‍ മറ്റുള്ളവ എന്ന വിഭാഗം ഉൾപ്പെടുത്തിയിരുന്നില്ല. ട്രാൻസ്ജെൻഡറുകളെ പുരുഷനാണോ സ്ത്രീയാണോ എന്ന അവരുടെ ലിംഗഭേദം അംഗീകരിക്കാൻ നിർബന്ധിച്ചതായും സ്വാതി പറഞ്ഞു. തങ്ങളുടെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ പൗരത്വ രജിസ്റ്റർ പട്ടികയില്‍ നിന്ന് ട്രാൻസ്ജെൻഡേഴ്സ് പുറത്ത് - transgenders was excluded from the NRC
ട്രാൻസ്ജെൻഡറുമാരെ പുരുഷനാണോ സ്ത്രീയാണോ എന്ന ലിംഗഭേദം വ്യക്തമാക്കാൻ നിർബന്ധിച്ചതായും അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജിയായ സ്വാതി ബിദൻ ബറുവ പറഞ്ഞു.

Conclusion: