ഭുവനേശ്വർ: ഭുവനേശ്വറിൽ നിന്ന് 545 യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ഒന്നര മാസത്തിലധികമായി നിർത്തിവച്ച ട്രെയിൻ സർവീസ് ചൊവ്വാഴ്ച പുനരാരംഭിച്ചു. തുടക്കത്തിൽ റെയിൽവേ 15 ജോഡി ട്രെയിൻ സർവീസുകൾ ആരംഭിക്കും. തിങ്കളാഴ്ച മുതൽ ബുക്കിങ് ആരംഭിച്ചു. ഡൽഹിയിൽ നിന്ന് ദിബ്രുഗഡ്, അഗർത്തല, ഹൗറ, പട്‌ന, ബിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു തവി എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ നടത്തുക. ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ ഇ-ടിക്കറ്റ് ബുക്കിങ് മാത്രമേ നടക്കൂ. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റുകൾ ബുക്ക് ചെയാൻ കഴിയില്ല.
ഭുവനേശ്വറിൽ നിന്ന് 545 യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു - ഐആർസിടിസി വെബ്‌സൈറ്റ്
ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ ഇ-ടിക്കറ്റ് ബുക്കിങ് മാത്രമേ നടക്കൂ. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റുകൾ ബുക്ക് ചെയാൻ കഴിയില്ല