ETV Bharat / bharat

കുടിയേറ്റ തൊഴിലാളികളുമായി ലഖ്‌നൗവിലേക്കുള്ള പ്രത്യേക ട്രെയിൻ നാഗ്പൂരിൽ നിന്ന് പുറപ്പെട്ടു

author img

By

Published : May 4, 2020, 12:50 PM IST

മഹാരാഷ്ട്രയിലെ നാഗ്പൂർ, ചന്ദ്രപൂർ, ഭണ്ഡാര, വാർധ, ഗാഡ്ചിരോലി എന്നീ ജില്ലകളിൽ കുടുങ്ങിയ 977 തൊഴിലാളികളാണ് ട്രെയിനിൽ ഉള്ളത്.

special Shramik train leaves Nagpur  migrant workers leave from Nagpur for Lucknow  lockdown  Train carrying migrants leaves Nagpur  മഹാരാഷ്ട്രർ
ലഖ്‌നൗവിലേക്കുള്ള പ്രത്യേക ട്രെയിൻ നാഗ്പൂരിൽ നിന്ന് പുറപ്പെട്ടു

നാഗ്പൂർ: കുടുങ്ങി കിടന്ന ആയിരത്തോളം കുടിയേറ്റ തൊഴിലാളികളുമായി പ്രത്യേക ശ്രാമിക് ട്രെയിൻ ഞായറാഴ്ച വൈകുന്നേരം നാഗ്പൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ടതായി കേന്ദ്ര റെയിൽവേ (സിആർ) അറിയിച്ചു. ലോക്ക് ഡൗണിനെത്തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂർ, ചന്ദ്രപൂർ, ഭണ്ഡാര, വാർധ, ഗാഡ്ചിരോലി എന്നീ ജില്ലകളിൽ കുടുങ്ങിയ 977 തൊഴിലാളികളെ പരിശോധനക്ക് ശേഷം വിവിധ ബസുകളിലായി നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായി സിആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്), ഗവൺമെന്‍റ് റെയിൽ‌വേ പൊലീസ് (ജി‌ആർ‌പി), സിറ്റി പൊലീസ്, റെയിൽ‌വേ സ്റ്റാഫ് എന്നിവരുടെ സഹായത്തോടെ എല്ലാ യാത്രക്കാരെയും സാമൂഹിക അകലം പാലിച്ചാണ് കോച്ചുകളിൽ ഇരുത്തിയിരിക്കുന്നത്. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും നാഗ്പൂർ ഗാർഡിയൻ മന്ത്രിയുമായ നിതിൻ റൗത്തും ചടങ്ങിൽ പങ്കെടുത്തു. രാത്രി 7.30 ഓടെയാണ് ട്രെയിൻ ലഖ്‌നൗവിലേക്ക് പുറപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.