ബെംഗളുരു: കർണാടകയിൽ ട്രാക്‌ടർ മോഷ്‌ടാക്കളെ പിടികൂടി. ട്രാക്‌ടറുകൾ മോഷ്‌ടിച്ച് എഞ്ചിൻ നമ്പർ മാറ്റി വ്യാജ രേഖ നിര്‍മിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു സംഘം. കാമാക്ഷിപാല്യയിൽ നിന്നാണ് സംഘം ട്രാക്‌ടർ മോഷ്‌ടിച്ചത്. ട്രാക്‌ടർ ഉടമയുടെ പരാതിയിൽ മോഷ്‌ടാക്കളിൽ ഒരാളായ ബോർഗൗഡയെ ആദ്യം പിടികൂടി. തുടർന്നാണ് മറ്റ് പ്രതികളായ ആനന്ദ്, യാക്കൂബ് ഖാൻ, ലിംഗപ്പ, കെ. ലോകേഷ്, വി. ലോകേഷ് എന്നിവരെ പിടികൂടിയത്.
കഴിഞ്ഞ രണ്ട് വർഷമായി പ്രതികൾ മോഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് സംഘം ഇലക്ട്രോണിക് സിറ്റിയിലും മാണ്ഡ്യ ആർടിഒ ഓഫീസിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തു. ശേഷം മാണ്ഡ്യയിലെ തുങ്കുരു, മാണ്ഡ്യ എന്നിവിടങ്ങളിലെ കർഷകർക്ക് വിറ്റു.