റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഹിന്ദിപുരി സ്വദേശിക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതോടെ ജാര്‍ഖണ്ഡില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4 ആയി. ഹിന്ദിപുരി സ്വദേശിയായ മറ്റൊരു സ്‌ത്രീക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലേഷ്യക്കാരിയും കൊവിഡ് ബാധിതയുമായ മറ്റൊരു സ്ത്രീയുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് അസുഖം ബാധിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4067 ആയി.
ജാര്‍ഖണ്ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 - COVID-19
ജാര്‍ഖണ്ഡില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4 ആയി.