ശസ്ത്രക്രിയ നടത്താതെ സ്ത്രീയുടെ വയറ്റില്‍ നിന്നും ടൂത്ത്ബ്രഷ് പുറത്തെടുത്തു. ഷില്ലോങിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. പല്ലുതേക്കുന്നതിനിടെയാണ് ഇവര്‍ ബ്രഷ് അബദ്ധത്തിൽ വിഴുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മകളുടെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഷില്ലോങില്‍ ഇത്തരത്തില്‍ ഒരു കേസ് ഇത് ആദ്യമാണെന്ന് ഇവരെ പരിശോധിച്ച ഡോക്ടര്‍ ഐസക്ക് സയം പറഞ്ഞു. എക്സറേ എടുത്തുവെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. തുടര്‍ന്ന് എൻഡോസ്കോപ്പ് ഉപയോഗിച്ചാണ് ബ്രഷ് നീക്കം ചെയ്തത്. ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രഷ് നീക്കം ചെയ്ത് അരമണിക്കൂറിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. വൈദ്യ സഹായം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സാഹചര്യം കൂടുതല്‍ വഷളകാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.