- പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
വൈകിട്ട് നാല് മണിക്കാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
- എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും
- ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്‌റ്റിയറിങ് കമ്മറ്റി യോഗം ഇന്ന്
ജോസ് കെ മാണി വിഭാഗത്തിന്‍റെ രാഷ്‌ട്രീയ നിലപാട് ഇന്നറിയാം
- കൊച്ചി ബ്ലാക് മെയിലിങ് കേസിൽ നടി ഷംന കാസിമിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും
ഓൺലൈനായിട്ടാണ് മൊഴിരേഖപ്പെടുത്തുന്നത്
- ബാലാവകാശ കമ്മിഷൻ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
രമ്യ ഹരിദാസ് എംപിയുടെ 12 മണിക്കൂർ ഉപവാസ സമരം
- പൊന്നാനിയിൽ കനത്ത നിയന്ത്രണങ്ങളുമായി സർക്കാർ
മേഖലയിൽ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താനുളള റാൻഡം പരിശോധന ഇന്ന് ആരംഭിക്കും
- ഇന്ത്യാ-ചൈന സേനാ കമാന്‍ഡര്‍മാരുടെ മൂന്നാം ഘട്ട ചർച്ച ഇന്ന്
ലഡാക്കിലെ ചുഷുലിലാവും ചര്‍ച്ച നടക്കുക
- ഇറ്റാലിയൻ സീരിഎയിൽ ഇന്ന് ടോറിനോ, ലാസിയോ പോരാട്ടം
മത്സരം രാത്രി 11 മണിക്ക്
- പെരിന്തൽമണ്ണയിലെ പുതിയ പോക്സോ കോടതി ഉദ്ഘാടനം ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാറും ചേർന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും
- ഒടിടി റീലിസിങ്ങിന് ഒരുങ്ങി കുടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍
അക്ഷയ് കുമാറും കിയാര അദ്വാനിയും മുഖ്യ വേഷത്തില്‍ എത്തുന്ന ലക്ഷ്മി ബോംബും, അജയ് ദേവ്ഗണ്‍ സഞ്ജയ് ദത്ത് ചിത്രം ഭുജ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റീലിസിങിന് എത്തും