1. വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്‍റുമാരുടെ സത്യാഗ്രഹം ഇന്ന്.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/noname_0309newsroom_1599101231_510.png)
2. ജോസഫ് വിഭാഗത്തെ ഒതുക്കാൻ കൂടുതൽ നീക്കങ്ങളുമായി ജോസ് പക്ഷം. ജില്ല നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. തദ്ദേശ സ്ഥാപനങ്ങളിൽ മറുകണ്ടം ചാടിയവരെ അയോഗ്യരാക്കാനും നീക്കം.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/jose-k-mani1_0309newsroom_1599100940_997.jpg)
3. ബാങ്ക് വായ്പകളുടെ മൊറട്ടോറിയത്തിൽ ഇന്ന് നിർണായക ചർച്ച. ധനമന്ത്രി ബാങ്ക് മേധാവികളെ കാണും.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/sitharaman_0309newsroom_1599100940_633.jpg)
4. വായ്പകൾക്ക് പലിശ ഈടാക്കുന്നതിനെതിരായ ഹർജിയിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്ര സർക്കാരിന്‍റെ വാദം.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/sc1_0309newsroom_1599100940_276.jpg)
5. കുൽഭൂഷൻ ജാദവിന് ഇന്ത്യൻ അഭിഭാഷകനെ നിയമിക്കുന്നതിൽ ഇന്ന് വാദം. ഇസ്ലാലാമാബാദ് ഹൈക്കോടതിയിലാണ് നടപടികൾ. വാദം പാകിസ്ഥാൻ സർക്കാർ നൽകിയ ഹർജിയിൽ.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/kulbhushan_0309newsroom_1599100940_1030.jpg)
6. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസ്ഐഎസ്പിഎഫ് ഉച്ചകോടിയിൽ പങ്കെടുക്കും. രാത്രി ഒമ്പത് മണിക്ക് ഉച്ചകോടിയിൽ അഭിസംബോധന ചെയ്യും.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/modi_0309newsroom_1599101231_889.jpg)
7. ലോക്ക്‌ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 200ഓളം പാകിസ്ഥാനി സ്വദേശികൾ ഇന്ന് നാട്ടിലേക്ക് മടങ്ങും.
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines](https://etvbharatimages.akamaized.net/etvbharat/prod-images/8658615_pak_0309newsroom_1599101231_606.jpg)
8. ബാഴ്സലോണയിൽ മെസിയുടെ ഭാവി ഇന്ന് അറിയാം. മെസ്സിയുടെ അച്ഛനും ക്ലബ് പ്രസിഡന്‍റും തമ്മിലുള്ള ആദ്യ ചർച്ച പരാജയം. രണ്ട് വർഷത്തെ പുതിയ കരാർ മുന്നോട്ട് വെച്ച് ബാഴ്സ.
9. ഏഴ് വര്‍ഷത്തിനിടെ യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ട് കടക്കുന്ന ഇന്ത്യന്‍ താരമായി സുമിത് നാഗല്‍. 2-ാം റൗണ്ടിൽ ലോക മൂന്നാം നമ്പർ താരം ഡൊമിനിക് തീമിനെ നേരിടും. മത്സരം രാത്രി 10.30ന്.