ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി 4,807 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,65,714 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 88 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 2,403 ആയി. ഒറ്റ ദിവസത്തിൽ 3049 പേർ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം 48,195 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാത്ത് 18,79,499 സാമ്പിളുകൾ പരിശോധിച്ചു.