ചെന്നൈ: തമിഴ്‌നാട്ടില്‍ 4462 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 5083 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതുവരെ 6,17,403 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. 6,70,392 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം 52 പേര്‍ കൂടി മരിച്ചതോടെ 10,423 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. നിലവില്‍ 42,566 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് 95,538 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതുവരെ 85,84,041സാമ്പിളുകളാണ് സംസ്ഥാനത്തൊട്ടാകെ പരിശോധിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ചെന്നൈയില്‍ നിന്നും 1130 പേരും, കോയമ്പത്തൂരില്‍ നിന്ന് 389 പേരും, സേലത്തു നിന്നും 274 പേരും, ചെങ്കല്‍പേട്ടില്‍ നിന്ന് 272 പേരും തിരുവള്ളൂരില്‍ നിന്ന് 207 പേരും ഉള്‍പ്പെടുന്നു. കുടല്ലൂര്‍, ഈറോഡ്, കാഞ്ചീപുരം, നാമക്കല്‍, തിരുപ്പൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 100 പേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.