ETV Bharat / bharat

കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തി തമിഴ്‌നാട് - കൊവിഡ് 19

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് മുഖ്യമന്ത്രി കെ പളനിസ്വാമി 50 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്

K. Palaniswami  COVID-19 warriors  Tamil Nadu  COVID-19  കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാരം  നഷ്‌ടപരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തി തമിഴ്‌നാട്  കൊവിഡ് 19  തമിഴ്‌നാട്
കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തി തമിഴ്‌നാട്
author img

By

Published : Apr 22, 2020, 6:21 PM IST

ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ശുചീകണ തൊഴിലാളികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം മുഖ്യമന്ത്രി കെ പളനിസ്വാമി പ്രഖ്യാപിച്ചത്. നേരത്തെ 10 ലക്ഷം രൂപയായിരുന്നു പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മൃതദേഹം സര്‍ക്കാര്‍ ബഹുമതിയോടെ സംസ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ആളുകളെ സര്‍ക്കാര്‍ ആദരിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.