ETV Bharat / bharat

തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ കാലാവധി ഡിസംബർ 31 വരെ നീട്ടി - കെ പളനിസ്വാമി

കൂടുതൽ ഇളവുകളോടെയാണ് ലോക്ക് ഡൗൺ കാലാവധി നീട്ടിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു.

Tamil Nadu extends Covid-19 lockdown  Lockdown in tamil nadu  Covid cases in tamil Nadu  COVID recoveries in tamil nadu  തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ ഡിസംബർ 31 വരെ നീട്ടി  ലോക്ക് ഡൗൺ ഡിസംബർ 31 വരെ നീട്ടി  തമിഴ്‌നാട് ലോക്ക് ഡൗൺ കാലാവധി നീട്ടി  കെ പളനിസ്വാമി  ലോക്ക് ഡൗൺ നീട്ടിയെന്ന് പളനിസ്വാമി
തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ ഡിസംബർ 31 വരെ നീട്ടി
author img

By

Published : Nov 30, 2020, 12:20 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ഇളവുകളോടെ കൊവിഡ് ലോക്ക് ഡൗൺ കാലാവധി ഡിസംബർ 31 വരെ നീട്ടി. മെഡിക്കൽ, പൊതുജനാരോഗ്യ വിദഗ്ധർ, ജില്ലാ കലക്‌ടർന്മാർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രസ്‌താവനയിൽ പറഞ്ഞു. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ അധിക ഇളവുകൾ ബാധകമാക്കിയെന്ന് ഉത്തരവിൽ പറയുന്നു.

ഒന്നാം വർഷ കോളജ് വിദ്യാർഥികളുടെ ക്ലാസുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. പരിശീലന ആവശ്യങ്ങൾ‌ക്കായുള്ള നീന്തൽക്കുളങ്ങൾ‌ സ്റ്റാൻ‌ഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പ്രകാരം‌ അനുവദിക്കും. മറീന അടക്കമുള്ള ബീച്ചുകൾ ഡിസംബർ 12 മുതൽ നടപടി ക്രമങ്ങൾ പ്രകാരം പൊതുജനങ്ങൾക്കായി തുറക്കും. ബിസിനസ് ആവശ്യങ്ങൾക്കായുള്ള എക്‌സിബിഷൻ ഹാളുകളും 200 പേരിൽ കൂടാതെയുള്ള രാഷ്‌ട്രീയ പൊതു സമ്മേളനങ്ങളും അടുത്ത മാസം 31 മുതൽ അനുവദിക്കും. കൊവിഡ് ബാധിതരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള രാഷ്‌ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്ക് അനുമതി നൽകുക.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,459 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,471 കൊവിഡ് രോഗമുക്തി നേടിയപ്പോൾ ഒമ്പത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,80,505 ആയി. സംസ്ഥാനത്ത് ഇതുവരെ 11,703 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 7,57,750 പേർ കൊവിഡ് മുക്തരായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.