ചെന്നൈ: കൊവിഡ് 19 രോഗ ബാധയെ തുടർന്ന് ഇറാനില്‍ അകപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ശ്രമം ശക്തം. ഇറാനില്‍ അകപ്പെട്ട 450 മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി തമിഴ്‌നാട് സർക്കാർ കേന്ദ്രത്തിന്‍റെ സഹായം ആവശ്യപ്പെട്ടു. എത്രയും വേഗം ഇവരെ തിരികെ എത്തിക്കണമെന്നാണ് ആവശ്യം. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി സംസാരിച്ചു. 450 പേരില്‍ 300 പേർ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ബാക്കിയുള്ളവർ ഇറാനിയൻ തുറമുഖങ്ങളില്‍ വിവിധ മത്സ്യബന്ധന കപ്പലുകളില്‍ ജോലി ചെയ്യുന്നവരാണ്.
കൊവിഡ് 19 രോഗ ബാധയെ തുടർന്ന് കിഷ്, ചീരു, ഇറാനിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത്. ഇവിടെ നിന്ന് ഇവരെ ഉടനെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ അഭ്യർഥിച്ചതായും വിദേശകാര്യ മന്ത്രിക്ക് നല്‍കിയ കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ ഇറാനിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെടണം. ഉടനടി ഇവരെ തിരികെ എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താനും പളനിസ്വാമി ആവശ്യപ്പെട്ടു.