ETV Bharat / bharat

തീസ് ഹസാരി ഏറ്റുമുട്ടല്‍; പൊലീസ് ഹൈക്കോടതിയെ സമീപിച്ചു - അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജിതേന്ദ്ര സിങ്

തീസ്‌ ഹസാരി കോടതിയിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരയുള്ള കേസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.

തീസ് ഹസാരി ഏറ്റുമുട്ടല്‍; ഹൈക്കോടതിയെ സമീപിച്ച് പൊലീസ്
author img

By

Published : Nov 15, 2019, 10:05 AM IST

ന്യൂഡല്‍ഹി: തീസ്‌ ഹസാരി കോടതിയില്‍ പാർക്കിങ് തർക്കത്തെ തുടര്‍ന്ന് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഹൈക്കോടതിയെ സമീപിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. തങ്ങൾക്കെതിരായ കേസുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം അവസാനിക്കുന്നതുവരെ യാതൊരുവിധ നടപടിയും സ്വീകരിക്കാതിരിക്കാന്‍ എഎസ്‌ഐ പവൻ കുമാറും കംത പ്രസാദും കോടതിയുടെ സഹായം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജിതേന്ദ്ര സിങ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ അപേക്ഷ സ്വീകരിക്കാത്ത സാഹചര്യത്തില്‍ മുൻ‌വിധിയോടെ നീതി നിഷേധിക്കരുതെന്നും അപേക്ഷയില്‍ പറയുന്നു.

ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം സംഭവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റാരോപിതര്‍ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഏറ്റുമുട്ടലിനുശേഷം രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ജിതേന്ദ്ര സിങ് ഡല്‍ഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നവംബർ രണ്ടിന് തീസ്‌ ഹസാരി കോടതിയിലുണ്ടായ ഏറ്റുമുട്ടലിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കാനാവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഭിഭാഷകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/tis-hazari-clashes-cops-who-allegedly-fired-approach-hc/na20191115083308451

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.