ETV Bharat / bharat

സർക്കാരിന്‍റെ സമയോചിത നടപടികൾ കൊവിഡ് വ്യാപനം കുറച്ചെന്ന് യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് ഇതുവരെ 8,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 5,000 പേർ രോഗമുക്തി നേടി. 3,000 ത്തോളം പേർ ചികിൽസയിൽ കഴിയുകയാണെന്നും യോഗി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചില വിദഗ്ധർ 65,000 മുതൽ 70,000 വരെ കേസുകൾ സംസ്ഥാനത്ത് ഉണ്ടാകാമെന്ന് പ്രവചിച്ചിരുന്നെന്നും യോഗി പറഞ്ഞു.

Uttar Pradesh  Yogi Adityanath  coronavirus  Uttar Pradesh CM  active cases  ലഖ്‌നൗ  യോഗി ആദിത്യനാഥ്
സർക്കാരിന്‍റെ സമയോചിതമായ നടപടികൾ കൊവിഡ് വ്യാപനത്തെ കുറച്ചെന്ന് യോഗി ആദിത്യനാഥ്
author img

By

Published : Jun 3, 2020, 8:52 PM IST

ലഖ്‌നൗ: സർക്കാരിന്‍റെ സമയോചിത നടപടികൾ കൊറോണ വൈറസ് അണുബാധയുടെ എണ്ണം കുറച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഇപ്പോൾ മൂവായിരത്തോളം കേസുകൾ മാത്രമാണ് ഉള്ളതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 8,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 5,000 പേർ രോഗമുക്തി നേടി. 3,000 ത്തോളം പേർ ചികിൽസയിൽ കഴിയുകയാണെന്നും യോഗി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചില വിദഗ്ധർ 65,000 മുതൽ 70,000 വരെ കേസുകൾ സംസ്ഥാനത്ത് ഉണ്ടാകാമെന്ന് പ്രവചിച്ചിരുന്നെന്നും യോഗി പറഞ്ഞു. പകർച്ചവ്യാധിയെക്കുറിച്ചുള്ള ജാഗ്രതയും അവബോധവും കണക്കുകൾ കുറച്ചിട്ടുണ്ട്.

പൊതുവേ ഇന്ത്യയിലും ഉത്തർപ്രദേശിലും കേസുകൾ കുറയ്ക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യം ലോക്ക്ഡൗൺ ചെയ്യുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഇതിൽ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനും സംസ്ഥാനത്ത് വളരെയധികം കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ടെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി പ്രതിപക്ഷത്തിന് യാഥാർത്ഥ്യം എന്തെന്ന് അറിയില്ലെന്നും ശീതീകരിച്ച മുറികളിലിരുന്ന് അവർ കൊവിഡിനെക്കുറിച്ച് ചർച്ച ചെയ്യുകയാണെന്നും യോഗി പറഞ്ഞു. കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് യുപിയിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ വൈറസ് പടരാൻ ഇടയാക്കില്ലെന്ന് യോഗി പറഞ്ഞു. 32 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയിട്ടുണ്ട്. അവരുടെ ക്വാറന്‍റൈനും ഭക്ഷണവും താമസവും ക്രമീകരിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് ആകാതെ അവർ പുറത്ത് പോകില്ലെന്നും യോഗി പറഞ്ഞു. വൈറസ് പരിശോധന ശേഷി പ്രതിദിനം 15,000 സാമ്പിളുകളായി ഉയർത്തിയെന്നും ഈ മാസം അവസാനത്തോടെ പ്രതിദിനം 20,000 സാമ്പിളുകളായിമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.