ETV Bharat / bharat

" മോദി വിഭജന നായകൻ "; ടൈം ലേഖനം പാക് അജണ്ടയെന്ന് ബിജെപി - ബിജെപി

മോദിയുടെ പ്രതിച്ഛായ തകർക്കാനുളള പാകിസ്ഥാന്‍റെ അജണ്ടയാണ് ലേഖകൻ പിന്തുടരുന്നതെന്ന് വിമർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി
author img

By

Published : May 12, 2019, 7:49 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ വിഭജന നായകനെന്ന് വിശേഷിപ്പിച്ച് പുറത്തിറങ്ങിയ ടൈം ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മോദിയുടെ പ്രതിച്ഛായ തകർക്കാനുളള പാകിസ്ഥാന്‍റെ അജണ്ടയാണ് ലേഖകൻ പിന്തുടരുന്നതെന്നും വിമർശനം.

ലേഖനമെഴുതിയത് ഒരു പാകിസ്ഥാനിയാണ് ഇതിൽ കൂടുതൽ ഒന്നും പാകിസ്ഥാനിൽ നിന്ന് പ്രതീക്ഷിക്കാനില്ലെന്നും ബിജെപി വക്താവ് സമ്പിത് പത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ പത്രപ്രവർത്തക തവ്ലീൻ സിങ്ങിന്റെയും പാക് രാഷ്ട്രീയ നേതാവും വ്യാപാരിയുമായ സൽമാൻ തസീറിന്‍റെയും മകനാണ് ലേഖകനായ ആതിഷ് തസീർ.

2104 ലും നിരവധി വിദേശ മാധ്യമങ്ങൾ മോദിയെ വിമർശിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മോദി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച ക്ഷേമപദ്ധതികളെക്കുറിച്ചും അദ്ദേഹം വാചാലനായി.
പരിഷ്കരണ , പ്രകടന , രൂപാന്തര അജണ്ടകളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ, പുതിയ ഇന്ത്യയാക്കി മാറ്റാനുളള പരിശ്രമത്തിന് നേതൃത്വം നൽകുകയാണെന്നും സമ്പിത് പത്ര പറഞ്ഞു.

Intro:Body:

https://www.indiatoday.in/elections/lok-sabha-2019/story/time-magazine-modi-pakistani-author-bjp-1522544-2019-05-11

ടൈം മാഗസിനിലെ മോദി വിരുദ്ധ ലേഖനം പാക് അജണ്ടയെന്ന് ബിജെപി

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.