പുതുച്ചേരി: സച്ചിൻ പൈലറ്റ് മടങ്ങിവരണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. കോൺഗ്രസിനായി സച്ചിൻ നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതായും അദ്ദേഹം മടങ്ങിവരേണ്ട സമയമാണിതെന്നും നാരായണസ്വാമി ട്വിറ്ററിൽ കുറിച്ചു. തിരികെയെത്തി കോൺഗ്രസ് കുടുംബത്തിന്‍റെ ഭാഗമാകണമെന്നും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിര്‍ദേശപ്രകാരം പ്രവർത്തിക്കാൻ തയ്യാറാകണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടു.
കോൺഗ്രസിന്‍റെ ദേശീയ നേതാവെന്ന നിലയിൽ സച്ചിന് തിരികെ വരാനുള്ള വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. വിമതർക്കെതിരെ നിലപാട് മയപ്പെടുത്തണമെന്ന നിർദേശമാണ് രാഹുൽ ഗാന്ധി മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.