ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയില്‍ ചത്ത പെണ്‍കടുവയുടെ രക്തം കൊവിഡ് പരിശോധനയ്‌ക്കയച്ചു. വൃക്കരോഗം ബാധിച്ച് ബുധനാഴ്‌ചയാണ് 14 വയസുള്ള പെണ്‍കടുവ ചത്തത്. വ്യാഴാഴ്‌ച തന്നെ കടുവയുടെ മൃതദേഹം മറവ് ചെയ്‌തിരുന്നു. ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചത്. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം യുഎസില്‍ കൊവിഡ് ബാധിച്ച് 4 വയസുള്ള പെണ്‍കടുവ ചത്തിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ദേശീയ കടുവ സംരക്ഷണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കടുവകളില്‍ കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം.
ഡല്‍ഹി മൃഗശാലയില്‍ ചത്ത പെണ്‍കടുവയുടെ രക്തം കൊവിഡ് പരിശോധനയ്‌ക്കയച്ചു
ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചത്