ഷിംല: കേന്ദ്ര ടിബറ്റൻ അഡ്മിനിസ്ട്രേഷന് (സിടിഎ) കീഴിലുള്ള മേഖലകളിൽ ലോക്ക് ഡൗൺ 80 ദിവസത്തേക്ക് നീട്ടിയതായി സിടിഎ പ്രസിഡന്റ് ലോബ്സാങ് സംഗേ. പുറത്തുനിന്നുള്ളവർ ദലൈലാമയുടെ സുരക്ഷക്കായി ഹിമാചൽ പ്രദേശ് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മെയ് മൂന്നിന് രാജ്യത്തെ ലോക്ക് ഡൗൺ അവസാനിക്കുമെങ്കിലും ടിബറ്റൻ മേഖലകളിൽ 80 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടി. ഇവിടത്തെ സ്കൂളുകളും ഓഫീസുകളും പ്രവർത്തിക്കില്ല. ഹോട്ട്സ്പോട്ടുകളിലേക്ക് പോകരുതെന്ന് ടിബറ്റുകാരോട് ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും ദലൈലാമയുടെ വാസസ്ഥലമായ ധർമ്മശാലയിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കരുതെന്ന് അഭ്യർഥിക്കുന്നു. സാമൂഹിക അകലം പാലിക്കാൻ ഓരോ ടിബറ്റുകാരും ശ്രദ്ധിക്കണം'. സിടിഎ പ്രസിഡന്റ് ലോബ്സാങ് സംഗേ പറഞ്ഞു.