ETV Bharat / bharat

ജെഎന്‍യു ആക്രമണം; പ്രതികളെന്ന് സംശയിക്കുന്നവര്‍ ഒളിവില്‍

പ്രതികളെന്ന് സംശയിക്കുന്ന കോമൾ ശര്‍മ, രോഹിത്‌ ഷാ, അക്‌ഷത്‌ അശ്വതി എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ്‌

author img

By

Published : Jan 15, 2020, 12:24 PM IST

Jawaharlal Nehru University  JNU violence case  Delhi Police  Forensic Science Laboratory  Special Investigation Team  CCTV footage  JNUSU president Aishe Ghosh  jnu protest  Three suspects in JNU violence case absconding  suspects absconding  ജെഎന്‍യു ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവര്‍ ഒളിവില്‍  ജെഎന്‍യു ആക്രമണം
ജെഎന്‍യു ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവര്‍ ഒളിവില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ്‌. പ്രതികളെന്ന് സംശയിക്കുന്ന കോമൾ ശര്‍മ, രോഹിത്‌ ഷാ, അക്‌ഷത്‌ അശ്വതി എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ്‌ വ്യക്തമാക്കി. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾക്കായി ഫോറന്‍സിക്‌ സംഘം ചെവ്വാഴ്‌ച സര്‍വകലാശാലയില്‍ എത്തിയിരുന്നു.

സര്‍കലാശാലയില്‍ ആക്രമണം നടത്തുന്നതിനായി ആസൂത്രണം നടത്തിയെന്ന് സംശയിക്കുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോൺ പിടിച്ചെടുക്കാന്‍ ഡല്‍ഹി കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ബ്രിജേഷ്‌ സേത്തി വ്യക്തമാക്കി. സര്‍വകലാശാലയിലെ ആക്രമണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച പൊലീസ്‌ ജെഎന്‍എസ്‌യു പ്രസിഡന്‍റ്‌ ഐഷ ഘോഷ്‌, പങ്കജ് മിശ്ര, വസ്‌കര്‍ വിജയ്‌ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.