ETV Bharat / bharat

യുപിയിൽ പൊലീസിന് നേരെ കല്ലേറ്; മൂന്ന് പേർ അറസ്റ്റിൽ - Three persons arrested

നിസ്ക്കാരത്തിനായി മുസ്ലീം പള്ളിയിൽ ഒത്തുകൂടിയ ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രകോപിതരായ ജനങ്ങൾ പൊലീസിന് നേരെ കല്ലെറിഞ്ഞത്

ഉത്തർപ്രദേശ്  പൊലീസിന് നേരെ കല്ലേറ്  മൂന്ന് പേർ അറസ്റ്റിൽ  ലോക് ഡൗൺ  മുസ്ലീം പള്ളി  Three persons arrested  stone-pelting at police in Aligarh
യുപിയിൽ പൊലീസിന് നേരെ കല്ലേറ്; മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Apr 3, 2020, 8:07 AM IST

ലക്നൗ: നിസ്ക്കാരത്തിനായി മുസ്ലീം പള്ളിയിൽ ഒത്തുകൂടിയ ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസിന് നേരെ കല്ലേറ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബന്നാദേവിയിലാണ് സംഭവം.

നിസ്ക്കാരത്തിനായാണ് ഈ ആളുകൾ ബന്നാദേവിയിലുള്ള മുസ്ലീം പള്ളിയിൽ ഒത്തുകൂടിയത്. ലോക് ഡൗൺ സമയത്തെ നിർദേശങ്ങൾ ലംഘിച്ച് കൊണ്ടുള്ള നടപടി ആയതിനാൽ പൊലീസ് എത്തി ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതരായ ആളുകൾ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

ജനങ്ങൾ അക്രമാസക്തരായതിനാൽ ആദ്യം പൊലീസ് ഉദ്യോഗസ്ഥർ തിരികെ പോയി. പിന്നീട് കൂടുതൽ പൊലീസ് സംഘം എത്തി ജനങ്ങളോട് ഒഴിഞ്ഞ് പോകണമെന്ന് അഭ്യർഥിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.