ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ മരിച്ചു. സലിപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേട്ടായി ഗ്രാമത്തിലാണ് സംഭവം. സീത മാലിക് (70), മരുമക്കളായ നന്ദിത (35), പുഷ്‌പലത(25) എന്നിവരാണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ തുണി വിരിക്കുന്നതിനിടെ മരുമകളായ നന്ദിതയ്ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. നന്ദിതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭര്‍തൃമാതാവ് സീത മാലിക്കിനും പുഷ്‌പലതയ്ക്കും വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല.
വൈദ്യുതാഘാതമേറ്റ് അമ്മായിയമ്മയും മരുമക്കളും മരിച്ചു - electrocuted latest news
വൈദ്യുത കമ്പിയില്‍ മരുമകള്‍ നന്ദിത തുണി വിരിക്കുന്നതിനിടെയാണ് സംഭവം. നന്ദിതയെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്കും വൈദ്യുതാഘാതമേറ്റത്.