ETV Bharat / bharat

ജാര്‍ഖണ്ഡില്‍ മൂന്ന് നക്‌സലുകള്‍ കീഴടങ്ങി - Naxals surrender

പണവും ഭക്ഷണവും വാഗ്‌ദാനം ചെയ്തെങ്കിലും ഒരു പൈസ പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും മാവോയിസ്റ്റ് സംഘടയില്‍ ചേരുന്നതില്‍ ഒരു ഗുണവുമില്ലെന്നും മറിച്ച് ജീവിതം നശിപ്പിക്കുമെന്നും കീഴടങ്ങിയ നക്‌സല്‍.

Naxals  Maoists  Chota Shyamlal Dehri  Naxals surrender in Jharkand  Naxals surrender  ജാര്‍ഖണ്ഡില്‍ മൂന്ന് നക്‌സലുകള്‍ കീഴടങ്ങി
ജാര്‍ഖണ്ഡില്‍ മൂന്ന് നക്‌സലുകള്‍ കീഴടങ്ങി
author img

By

Published : Jan 25, 2020, 11:27 AM IST

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ മൂന്ന് മാവോയിസ്റ്റ് നക്‌സലുകള്‍ പൊലീസില്‍ കീഴടങ്ങി. കീഴടങ്ങിയ റിമില്‍ ഡാ, രാജേന്ദ്ര റായ് എന്നിവരുടെ തലയ്ക്ക് 5 ലക്ഷവും ഛോട്ടാ ശ്യാമലാല്‍ ഡെഹ്രിയുടെ തലയ്ക്ക് 1 ലക്ഷവും സര്‍ക്കാര്‍ വിലയിട്ടിരുന്നു.

പണവും ഭക്ഷണവും വാഗ്‌ദാനം ചെയ്താണ് സംഘടനയില്‍ ചേർന്നത്. എന്നാല്‍ ഒരു പൈസ പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും മാവോയിസ്റ്റ് സംഘടയില്‍ ചേരുന്നതില്‍ ഒരു ഗുണവുമില്ലെന്നും കീഴടങ്ങിയ രാജേന്ദ്ര റായ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഘടനയിലുള്ള മറ്റ് അംഗങ്ങളും കീഴടങ്ങിയില്ലെങ്കില്‍ അവര്‍ കൊല്ലപ്പെടുമെന്നും രാജേന്ദ്ര റായ് പറഞ്ഞു. സന്താൽ പർഗാനയിൽ സജീവമായ സിപിഐ (മാവോയിസ്റ്റ്) സംഘടനകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും 40 വയസ്സുള്ള പുരുഷന്മാർ 12 മുതൽ 13 വയസുള്ള പെൺകുട്ടികളെ ചൂഷണം ചെയ്യാറുണ്ടായിരുന്നെന്നും അത്തരം കാര്യങ്ങളെ എതിർത്താല്‍ അഭിപ്രായങ്ങളെ ഒരിക്കലും വിലമതിക്കില്ലെന്നും റായ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.