റാഞ്ചി: പുതിയ മോട്ടോർ വാഹന നിയമപ്രകാരമുള്ള പിഴയിൽ നിന്ന് ജാർഖണ്ഡില്‍ മൂന്ന് മാസത്തെ ഇളവ്. ഡിസംബർ വരെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പഴയ പിഴ മാത്രമാണ് ഈടാക്കുന്നതെന്നും മുഖ്യമന്ത്രി രഘുബർദാസ് അറിയിച്ചു. ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമത്തെക്കുറിച്ച് ഈ കാലയളവിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് സർക്കാർ ആവശ്യപ്പെട്ടു.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ജനങ്ങൾക്ക് രേഖകൾ ക്രമീകരിക്കാൻ സംസ്ഥാനത്തുടനീളം ഫെസിലിറ്റേഷൻ സെന്‍ററുകൾ തുറക്കാൻ മുഖ്യമന്ത്രി രഘുബർ ദാസ് ഗതാഗത വകുപ്പിന് നിർദേശം നൽകി. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ദാസ് ജനങ്ങളോട് ആവശ്യപ്പെട്ടു.