ലഖ്‌നൗ: ഉത്തർ പ്രദേശിലെ ചിത്രകൂട് ജില്ലയിൽ ട്രാക്‌ടർ ഇടിച്ച് മൂന്ന് പേർ മരിച്ചു. ശ്യാം സുന്ദർ, ബാബു പ്രസാദ്, കുന്ദി ദേവി എന്നിവരാണ് മരിച്ചത്. ഗോതമ്പ് തോട്ടത്തിന് സമീപം ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട ട്രാക്‌ടർ ഇവരുടെ നേരെ വരികയും ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരാൾ സംഭവ സ്ഥലത്തുവെച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴുമാണ് മരിച്ചത്.
ഉത്തർ പ്രദേശിൽ ട്രാക്‌ടർ ഇടിച്ച് മൂന്ന് പേർ മരിച്ചു - ലഖ്‌നൗ
ശ്യാം സുന്ദർ, ബാബു പ്രസാദ്, കുന്ദി ദേവി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഉത്തർ പ്രദേശിൽ ട്രാക്‌ടർ ഇടിച്ച് മൂന്ന് പേർ മരിച്ചു