മുംബൈ: ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കേര്‍പ്പറന്‍ പരിധിയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്-19 സ്ഥരീകരിച്ചു. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബാന്ദ്രയിലെ ഹോട്ടലില്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒപ്പം കഴിയുകയായിരുന്നു ഇവര്‍.
സൗത്ത് മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ സഹപ്രവര്‍ത്തകരായ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഇവരെ 14 ദിവസത്തേക്ക് ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 149 മരണം അടക്കം 1985 പേര്‍ക്ക് രോഗമുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.