ETV Bharat / bharat

രാജ്യദ്രോഹികളെ വെടി വയ്‌ക്കുക എന്ന മുദ്രാവാക്യം; മൂന്ന് ബി.ജെ.പി. അംഗങ്ങൾ അറസ്‌റ്റിൽ - രാജ്യദ്രോഹികളെ വെടി വയ്‌ക്കുക എന്ന മുദ്രാവാക്യം; മൂന്ന് ബി.ജെ.പി. അംഗങ്ങൾ അറസ്‌റ്റിൽ

അറസ്‌റ്റിലായവരെ ചന്ദനഗോർ കോടതിയിൽ ഹാജരാക്കും.

BJP members arrested for raising 'Goli maaro...' slogan  desh ke gaddaron ko, goli maaro  Chandannagore rally  West Bengal assembly elections  രാജ്യദ്രോഹികളെ വെടി വയ്‌ക്കുക  മൂന്ന് ബി.ജെ.പി. അംഗങ്ങൾ അറസ്‌റ്റിൽ  ബി.ജെ.പി. അംഗങ്ങൾ അറസ്‌റ്റിൽ  ബി.ജെ.പി. അംഗങ്ങൾ  ബി.ജെ.പി.  പശ്ചിമബംഗാൾ  ബി.ജെ.പി. യുവ മോർച്ച പ്രസിഡന്‍റ്  ചന്ദനഗോർ  ഹൂഗ്ലി എം.പി.  ലോക്കറ്റ് ചാറ്റർജി  സുവേന്ദു അധികാരി  Three BJP members arrested for raising 'Goli maaro...' slogan  Three BJP members arrested  BJP members arrested  Hooghly MP  Locket Chatterjee  Chandannagore  രാജ്യദ്രോഹികളെ വെടി വയ്‌ക്കുക എന്ന മുദ്രാവാക്യം; മൂന്ന് ബി.ജെ.പി. അംഗങ്ങൾ അറസ്‌റ്റിൽ  രാജ്യദ്രോഹികളെ വെടി വയ്‌ക്കുക എന്ന മുദ്രാവാക്യം
രാജ്യദ്രോഹികളെ വെടി വയ്‌ക്കുക എന്ന മുദ്രാവാക്യം; മൂന്ന് ബി.ജെ.പി. അംഗങ്ങൾ അറസ്‌റ്റിൽ
author img

By

Published : Jan 21, 2021, 1:16 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാജ്യദ്രോഹികളെ വെടി വയ്‌ക്കുക(ഗോലി മാരോ) എന്ന മുദ്രാവാക്യം മുഴക്കിയെത്തിയ മൂന്ന് ബി.ജെ.പി അംഗങ്ങളെ അറസ്‌റ്റ് ചെയ്‌തു.ബി.ജെ.പി. യുവ മോർച്ച പ്രസിഡന്‍റ് സുരേഷ് ഷാ, രണ്ട് പാർട്ടി പ്രവർത്തകർ എന്നിവരാണ് അറസ്‌റ്റിലായത്. അറസ്‌റ്റിലായവരെ ചന്ദനഗോർ കോടതിയിൽ ഹാജരാക്കും.

ബുധനാഴ്‌ച നഗരത്തിലെ രത്താല പ്രദേശത്ത് സുവേന്ദു അധികാരി, ഹൂഗ്ലി എം.പി. ലോക്കറ്റ് ചാറ്റർജി എന്നിവർ പങ്കെടുത്ത റാലിയിലാണ് ബി.ജെ.പി പ്രവർത്തകർ ഇന്ത്യൻ പതാകക്കൊപ്പം പാർട്ടി പതാക ഉയർത്തിക്കൊണ്ട് മുദ്രാവാക്യം വിളിച്ചത്. എന്നാൽ റാലിയിൽ ഉയർത്തിയ മുദ്രാവാക്യം തീവ്രവാദികളെ ലക്ഷ്യമിട്ടാണെന്ന് ബിജെപി വക്താവ് പറഞ്ഞു. അതേ സമയം ഇത്തരം മുദ്രാവാക്യങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്നും സംസ്ഥാന ബി.ജെ.പി. വക്താവ് പറഞ്ഞു. റാലിയിൽ ഉയർന്ന ഇത്തരം മുദ്രാവാക്യത്തിൽ അപലപിച്ച തൃണമൂൽ കോൺഗ്രസ് വക്താവ്, ബി.ജെ.പി തങ്ങളുടെ പ്രത്യയശാസ്‌ത്രത്തിന് എതിരായി നിൽക്കുന്ന ജനങ്ങളെ വെടി വച്ചു കൊല്ലാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമുയർത്തുകയും ചെയ്‌തു.

കഴിഞ്ഞ വർഷം മാർച്ചിൽ കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് മൂന്ന് ബി.ജെ.പി. അനുഭാവികളെ അറസ്‌റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.