ETV Bharat / bharat

വേദമന്ത്രങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അധികാരമില്ല: കേന്ദ്രമന്ത്രി - വേദമന്ത്രങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അധികാരമില്ല

കേന്ദ്രമന്ത്രി പ്രതാപ് സാരംഗിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്

കേന്ദ്രമന്ത്രി പ്രതാപ് സാരംഗി
author img

By

Published : Sep 22, 2019, 11:10 AM IST

ഭുവനേശ്വര്‍: വേദമന്ത്രങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് ജന്‍ ജാഗരണ സഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കകയായിരുന്നു അദ്ദേഹം. നിരോധന തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനെ മന്ത്രി വിമര്‍ശിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ബിജെപിയുടെ കടുത്ത എതിരാളികള്‍ പോലും അതിനെ പിന്തുണച്ചു. എന്നാല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയായിരുന്നു. പാക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയിലെ ബലാസോരില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപി കൂടിയായ പ്രതാപ് സാരംഗി.
കശ്മീരിലെ ജനങ്ങള്‍ക്ക് 72 വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ അവകാശവും നല്‍കിയത് മോദി സര്‍ക്കാരാണ്. ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങിത്തുടങ്ങി. ഇപ്പോള്‍ കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് പുറത്തു നിന്നും വിവാഹം കഴിക്കാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ചിലര്‍ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ കശ്മീരില്‍ നൂറുകണക്കിന് സൈനികര്‍ മൈനുകള്‍ പൊട്ടി കൊല്ലപ്പെട്ടപ്പോള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ ഒരിക്കലും മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. വേദിയില്‍ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും സന്നിഹിതനായിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/those-who-cannot-accept-vande-mataram-have-no-right-to-live-in-india-pratap-sarangi20190922020514/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.