ഹൈദരാബാദ്: കൊവിഡ് 19 വൈറസ് വ്യാപനത്തെത്തുടർന്ന് സോഷ്യൽ മീഡിയ വഴി തെലങ്കാനയിൽ വ്യാജവാർത്ത പരത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ്. വ്യാജ പ്രചരണങ്ങൾ സാധാരണ ജനജീവിതത്തെ ബാധിക്കുമെന്നും കൊവിഡ് 19 നേരിടാൻ തെലങ്കാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടന്നും തെലങ്കാന പൊലീസ് വ്യക്തമാക്കി. വൈറസിന് ഇരയാകാതിരിക്കാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാർ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൊവിഡ് 19 ; സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തയ്‌ക്കെതിരെ കർശന നടപടി - കൊവിഡ് 19
വൈറസ് ബാധിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഹൈദരാബാദ്: കൊവിഡ് 19 വൈറസ് വ്യാപനത്തെത്തുടർന്ന് സോഷ്യൽ മീഡിയ വഴി തെലങ്കാനയിൽ വ്യാജവാർത്ത പരത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ്. വ്യാജ പ്രചരണങ്ങൾ സാധാരണ ജനജീവിതത്തെ ബാധിക്കുമെന്നും കൊവിഡ് 19 നേരിടാൻ തെലങ്കാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടന്നും തെലങ്കാന പൊലീസ് വ്യക്തമാക്കി. വൈറസിന് ഇരയാകാതിരിക്കാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാർ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
TAGGED:
കൊവിഡ് 19