ന്യൂഡല്‍ഹി: യുപിയില്‍ അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കുന്നതിന്‍റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും ദുരിതത്തിലായ തൊഴിലാളികളെ സംസ്ഥാനത്തേക്ക് മടക്കിയെത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ക്ക് അനുമതി നല്‍കണം. ബസുകളില്‍ സര്‍ക്കാര്‍ പോസ്റ്ററുകളോ ചിത്രങ്ങളോ പതിപ്പിച്ചോളൂ. ദുരിതത്തിലായ തൊഴിലാളികളെ തിരിച്ചെത്തിക്കലാണ് പ്രധാനമെന്നും പ്രിയങ്ക ഗാന്ധി പത്ത് മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
-
LIVE: AICC General Secretary Smt. @Priyankagandhi speaks on migrant crisis in UP. #पहले_मानवता_फिर_राजनीति https://t.co/SKnbhpv5p9
— Congress (@INCIndia) May 20, 2020 " class="align-text-top noRightClick twitterSection" data="
">LIVE: AICC General Secretary Smt. @Priyankagandhi speaks on migrant crisis in UP. #पहले_मानवता_फिर_राजनीति https://t.co/SKnbhpv5p9
— Congress (@INCIndia) May 20, 2020LIVE: AICC General Secretary Smt. @Priyankagandhi speaks on migrant crisis in UP. #पहले_मानवता_फिर_राजनीति https://t.co/SKnbhpv5p9
— Congress (@INCIndia) May 20, 2020
അതിര്‍ത്തിയില്‍ 1000 ബസുകളാണ് അതിഥി തൊഴിലാളികള്‍ക്കായി കിടക്കുന്നത്. അതിന് അനുമതി ലഭിച്ചാല്‍ മാത്രമേ തൊഴിലാളികളുമായി പോകാനാകുയെന്നും പ്രിയങ്കാ ഗന്ധി പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ആയിരക്കണക്കിന് തൊഴിലാളികള്‍ വീടുകളിലേക്ക് നടക്കുകയാണ്. രാഷ്ട്രീയം മറന്ന് അവര്‍ക്കൊപ്പം നില്‍ക്കണമെന്നും പ്രിയങ്ക എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആഹ്വാനം ചെയ്‌തു.