ന്യൂഡൽഹി: രാജ്യത്ത് ഹൈഡ്രോക്സിക്ലോറോക്വിന് കുറവുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ. ഇപ്പോൾ മാത്രമല്ല ഭാവിയിലും മരുന്നിന്‍റെ അഭാവം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നതായി ലാവ് പറഞ്ഞു.
കൊവിഡ് ബാധിച്ച ചില രാജ്യങ്ങളിലേക്ക് പാരസെറ്റമോൾ, ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) എന്നിവയുടെ കയറ്റുമതിക്ക് ഇന്ത്യ ചൊവ്വാഴ്ച താൽക്കാലികമായി ലൈസൻസ് നൽകി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) അഭിപ്രായ പ്രകാരം, കൊവിഡ് സംശയിക്കുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച വ്യക്തികളുടെയും പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ഹൈഡ്രോക്സിക്ലോറോക്വിൻ ശുപാർശ ചെയ്യുന്നത്.