ന്യൂഡൽഹി: രാജ്യം നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും എന്നാൽ ഇന്ത്യ എപ്പോഴും വെല്ലുവിളികളെ മറികടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിസന്ധികൾക്ക് ശേഷം കൂടുതൽ ശക്തമായി തിരിച്ചു വരുന്നതാണ് നമ്മുടെ ചരിത്രമെന്നും മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷം മുഴുവൻ കൊവിഡിനെപ്പറ്റിയാണ് ചർച്ച ചെയ്‌തതെന്നും കൊവിഡ് ഇന്ത്യയിൽ എത്തുമെന്ന് വർഷാരംഭത്തിൽ ആരും ചിന്തിച്ചിട്ടു പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉംപുൻ ചുഴലിക്കാറ്റ്, വെട്ടുകിളി ആക്രമണം, കൊവിഡ് തുടങ്ങിയ എത്ര വെല്ലുവിളികൾ വന്നാലും നമ്മൾ മറികടക്കുമെന്നും 2020 മോശം വർഷമല്ലെന്നും അദ്ദേഹം പറഞ്ഞു.