വാഷിങ്‌ടൺ: അമേരിക്കക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നത് ഇന്ത്യയെന്ന് വൈറ്റ് ഹൗസ്. അമേരിക്കയിൽ 42 മില്യൺ കൊവിഡ് പരിശോധനകളും ഇന്ത്യയിൽ 12 മില്യൺ പരിശോധനകളും നടത്തിക്കഴിഞ്ഞു. അമേരിക്കയിൽ 3.5 മില്യൺ കൊവിഡ് കേസുകളും 138,000 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് അമേരിക്കയെന്നും രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറഞ്ഞു.
മുൻ ഭരണത്തെ അപേക്ഷിച്ച് പരിശോധനകൾ തികച്ചും വ്യത്യസ്‌തമാണ്. 2009 ൽ എച്ച്1 എൻ1 പരിശോധന അവസാനിപ്പിക്കണമെന്ന് രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങൾ നിർദേശിച്ചപ്പോൾ ഒബാമ-ബിഡൻ ഭരണകൂടം അത് ശരിവെച്ചതായി സിബിഎസ് റിപ്പോർട്ട് ചെയ്‌തു. എച്ച്1 എൻ1 അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അപകട സംഭവങ്ങളിലൊന്നായി മാറിയില്ലെന്ന് വൈസ് പ്രസിഡന്‍റ് ബിഡന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൻ പറഞ്ഞിട്ടുണ്ട്.
ഇന്ന് ചികിത്സക്കായി വെന്‍റിലേറ്ററുകൾ വിതരണം ചെയ്യുന്നു. കൊവിഡ് വാക്‌സിൻ പരിശോധനകൾ നടത്തുന്നു. അതിന്‍റെ ക്ലിനിക്കൽ പരിശോധനകൾ അവസാനഘട്ടത്തിലാണ്. ഇതെല്ലാം ചരിത്രപരവുമായ പ്രവർത്തനങ്ങളാണ്. ഞങ്ങൾ പരിശോധന താൽകാലികമായി നിർത്തിയില്ല. ഒബാമ-ബിഡൻ ഭരണകൂടം ചെയ്‌തത് ശരിയായ തീരുമാനമായിരുന്നില്ലെന്നും മക്ഇനാനി പറഞ്ഞു. വാക്‌സിനുകളെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. മോഡേണയുടെ വാക്‌സിൻ കാൻഡിഡേറ്റുകൾ നല്ല സൂചനയാണ് നൽകുന്നത്. പരീക്ഷണം നടത്തിയ 45 പേരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു. ജൂലൈ അവസാനത്തോടെ 30,000 പേരിൽ നടത്തുന്ന പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് ചികിത്സക്ക് ലഭ്യമായ നിരവധി ചികിത്സാരീതികളിലൊന്നായ കൺവെൻസന്‍റെ പ്ലാസ്‌മയുടെ ബയോഎൻജിനീയർ പതിപ്പാണിതെന്നും മക്ഇനാനി പറഞ്ഞു.