ETV Bharat / bharat

കസ്റ്റഡി മരണങ്ങളുടെ ക്രൂരമുഖം

ഇന്ത്യയില്‍ പ്രതിദിനം ശരാശരി 15 കസ്റ്റഡി അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെടുന്നു.

custodial deaths  indian police  കസ്‌റ്റഡ് മരണം  ഇന്ത്യന്‍ പൊലീസ്
കസ്റ്റഡി മരണങ്ങളുടെ ക്രൂരമുഖം
author img

By

Published : Jul 11, 2020, 5:04 PM IST

ആഭ്യന്തര സുരക്ഷാ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ദശലക്ഷത്തിലധികം പൊലീസുകാരുള്ള രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഒരേയൊരു കടമ ഭരണാധികാരികളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനങ്ങളുടെ സംരക്ഷണം എന്നതായിരുന്നു അവരുടെ പ്രാഥമിക കടമ.

പൊതുജനങ്ങളുടെ സുരക്ഷക്ക് പൊലീസ് സേന ഉത്തരവാദികളായിരിക്കണമെന്നും നിയമവാഴ്ച നടപ്പാക്കണമെന്നും സമൂഹത്തെ സംരക്ഷിക്കണമെന്നും ദേശീയ പൊലീസ് കമ്മിഷൻ പലതവണ പ്രഖ്യാപിക്കുകയും നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും, പൊലീസ് സംവിധാനം സംഘടിത കുറ്റവാളികളുടെ കൂട്ടമായി മാറിയെന്ന് സുപ്രീം കോടതി പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിൽ അതി ക്രൂരമായ പീഡന മാർഗങ്ങളിലൂടെ പൊലീസ് തങ്ങളുടെ മനോഭാവം വെളിപ്പെടുത്തുകയാണ്. തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിൽ അടുത്തിടെയുണ്ടായ ദുരന്തം ഇതിന് വ്യക്തമായ ഉദാഹരണമാണ്.

രണ്ട് ജീവനെടുത്ത ക്രൂരത

കൊവിഡ് പരക്കുന്നത് തടയുന്നതിനും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ലോക്ക് ഡൗണ്‍ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സർക്കാരുകൾ തീരുമാനിച്ചു. വർധിച്ചുവരുന്ന കൊവിഡ് കേസുകളുടെ കാര്യത്തിൽ മഹാരാഷ്ട്രയുമായി മത്സരിക്കുന്ന തമിഴ്‌നാടും കർശനമായ ലോക്ക് ഡൗൺ നടപ്പാക്കുന്നു. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനും മൊബൈൽ ഷോപ്പ് വൈകുന്നേരം 7:30ന് ശേഷം തുറന്നു പ്രവര്‍ത്തിച്ചതിനും 60കാരനായ ജയരാജിനെ ജൂൺ 19ന് തമിഴ്നാട് പൊലീസ് ആക്രമിച്ചു. അദ്ദേഹത്തെ സത്താകുളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും, അവിടെ തടഞ്ഞുവക്കുകയും ചെയ്തു. പിതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ ഫീനിക്സ് പൊലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെട്ടപ്പോൾ അദ്ദേഹത്തെയും തടഞ്ഞു വെച്ചു. 22ന് ജയരാജിന് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ കോവിൽപട്ടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഡോക്ടർമാർ ഇയാള്‍ മരിച്ചതായി അറിയിച്ചു. അടുത്ത ദിവസം മകനും ഇതേ ആശുപത്രിയിൽ അന്തരിച്ചു. ജയരാജിന്‍റെയും ഫീനിക്സിന്‍റെയും കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ക്രൂരത ആരോപിച്ച് നടന്ന പൊതുജനപ്രക്ഷോഭം മുനിസിപ്പൽ ഭരണകൂടത്തെയും ജുഡീഷ്യറിയേയും നടുക്കി. തുടര്‍ന്നുണ്ടായ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ അന്വേഷണത്തില്‍ പൊലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്തു എന്നു മനസിലാക്കാന്‍ സാധിച്ചു.

പൊലീസ് അതിക്രമങ്ങൾ

കോവിൽപട്ടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.എസ്. ഭാരതിദാസൻ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ ഓരോ ദിവസത്തിന്‍റെയും അവസാനം അന്ന് റെക്കോര്‍ഡ് ചെയ്‌ത ദൃശ്യങ്ങള്‍ ഡിലീറ്റാകാൻ 'ഓട്ടോ ഡിലീറ്റ്' മോഡ് ഓണാക്കിയിട്ടിരുന്നുവെന്ന് രേഖപ്പെടുത്തിയിരിന്നു. പൊലിസ് കുറ്റകൃത്യത്തിന്‍റെ തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാൻ അവര്‍ മുൻകരുതൽ സ്വീകരിച്ചു. കോൺസ്റ്റബിൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ അന്വേഷണ സമിതിയോട് മോശമായി പെരുമാറിയെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. 'നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല' എന്ന് ഒരു കോൺസ്റ്റബിൾ പോലും നിയമത്തെ വെല്ലുവിളിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. കുറ്റകൃത്യം നടന്ന രാത്രി, ഫെനിക്സിനും ജയരാജിനും എതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു പ്രസ്താവന നൽകിയത് ഒരു വനിതാ കോൺസ്റ്റബിൾ ആയിരിന്നു. വനിതാ കോണ്‍സ്റ്റബിളിന്‍റെ മൊഴി അനുസരിച്ച് അച്ഛനെയും മകനെയും പൊലീസുകാര്‍ മണിക്കൂറുകളോളം ക്രൂരമായി ഉപദ്രവിക്കുകയും, രക്തം വാർന്നു ഫർണിച്ചറുകളിലും മറ്റ് വസ്തുക്കളിലും രക്ത കറ ആകുകയും ചെയ്തു. നിരപരാധികളെ കുറ്റവാളികളുടെ കയ്യിൽ നിന്ന് സംരക്ഷിക്കാൻ പൊലീസിന് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് നിസഹായരായ പൗരന്മാരെ പൊലീസ് ഉപദ്രവിക്കുന്നു. പൊലീസ് സ്റ്റേഷനുകളിൽ മൗലികാവകാശങ്ങൾക്ക് അർഥമില്ലാതാക്കുന്ന കാലമാണ്. സ്വതന്ത്ര ജനാധിപത്യ ഇന്ത്യയായി ഉയർന്നുവന്ന് എഴുപത് വർഷങ്ങൾ പിന്നിട്ടിട്ടും ഈ അതിക്രമങ്ങൾ രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കമായി മാറുകയാണ്.

ഉടനടി പരിഷ്കാരങ്ങൾ ആവശ്യമാണ്

പൊലീസിന്‍റെ അമിത ബലപ്രയോഗം മൂലം അടുത്തിടെ അമേരിക്കയിൽ വച്ച് ആഫ്രോ-അമേരിക്കക്കാരനായ ജോർജ് ഫ്ലോയിഡിന് ജീവൻ നഷ്ടപ്പെട്ടു. പൊലീസിന്‍റെ അതിക്രമങ്ങളെ അപലപിച്ച് അമേരിക്കയിലുടനീളം പല രാജ്യങ്ങളിലും ബഹുജന പ്രതിഷേധം നടന്നു. ഉചിതമായ പൊലീസ് പരിഷ്കാരങ്ങൾക്കായി അവിടത്തെ സർക്കാർ പ്രവർത്തിക്കുന്നു. നഗരത്തിലെ പൊലീസ് വകുപ്പ് നിർത്തലാക്കാൻ മിനിയാപൊളിസ് ഭരണ സമിതി തീരുമാനിച്ചു. നിലവിലെ ആവശ്യങ്ങൾക്കനുസൃതമായി കാലഹരണപ്പെട്ട പൊലീസ് സംവിധാനങ്ങളെ ഉക്രെയ്നും ജോർജിയയും സാധൂകരിച്ചു. ഇന്ത്യയിൽ, പതിറ്റാണ്ടുകളായി, പൊലീസ് പരിഷ്കാരങ്ങൾക്കുള്ള നിർദേശങ്ങൾ പരിഷ്കൃത ജീവിത നിലവാരത്തെ പരിഹസിക്കുന്ന പ്രബന്ധങ്ങളിൽ ഒതുങ്ങുന്നു. നിയമവാഴ്ച നടപ്പിലാക്കുന്ന 126 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 68-ആം സ്ഥാനത്താണ്. ക്രമസമാധാന പരിപാലനത്തിൽ ഇന്ത്യ 111-ആം സ്ഥാനത്താണ്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ത്യയില്‍ പ്രതിദിനം ശരാശരി 15 കസ്റ്റഡി അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. പൊലീസ് കസ്റ്റഡി മരണങ്ങൾ കൂടുതലും വെളിച്ചം കാണുന്നില്ലെന്നും, പുറത്തറിയുന്ന കേസുകള്‍ പോലും ധാരാളം സമയമെടുക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചിരിന്നു. നിലവിലെ പൊലീസ് സംവിധാനത്തില്‍ ക്രൂരത വളരെ ആഴത്തിൽ വേരൂന്നിയതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് പറയുന്നു. കസ്റ്റഡി മരണത്തിന് ഏതാനും ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുന്നുണ്ടെങ്കിലും, പൊതു നന്മയ്ക്കായി സംവിധാനപരമായ മാറ്റം ബുദ്ധിമുട്ടാണ്. ചിട്ടയായതും കർശനവുമായ ഒരു പരിഷ്കരണമാണ് കാലത്തിന്‍റെ ആവശ്യം.

ആരും നിയമത്തിന് അതീതരല്ല!

ഭരണഘടന എല്ലാത്തിനും ഉപരിയാണെന്ന് സുപ്രീം കോടതി ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 23ന് പള്ളിയിൽ പോയപ്പോൾ മുഖംമൂടി ധരിക്കാതിരുന്നതിന് ബൾഗേറിയൻ പ്രധാനമന്ത്രിക്ക് 300 ലെവ് (13,000 രൂപ) പിഴ ചുമത്തി. അങ്ങനെയാണ് നിയമത്തെ ബഹുമാനിക്കുന്നത്. ഇന്ത്യയിൽ 2005നും 2015നും ഇടയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് 28 ശതമാനം വർധിച്ചുവെങ്കിലും കുറ്റവാളികള്‍ക്ക് ശിക്ഷ നൽകുന്നതിള്‍ ഒരു പുരോഗതിയും ഇല്ല. അധികാരത്തിലിരിക്കുന്ന ആളുകളെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യാൻ മടിക്കാത്ത പൊലീസില്‍ നിന്ന്, ധാർമിക സമഗ്രത, പൊതു സുരക്ഷയുടെ ബോധം എങ്ങനെ പ്രതീക്ഷിക്കാം? ഭരണഘടനാ മൂല്യങ്ങളെ പരിഹസിക്കുന്നത് ബ്യൂറോക്രാറ്റിക് സംവിധാനങ്ങളും പൊലീസും തുടരുന്നടുത്തോളം നിരപരാധികളുടെ മരണ നിലവിളി ആരും കേള്‍ക്കാന്‍ ഇടയില്ല.

മികച്ച പ്രൊഫഷണലിസം, അർപ്പണബോധം, വെല്ലുവിളികളെ നേരിടാനുള്ള കരുത്ത്, നൂതന പരിശീലനം തുടങ്ങിയവയുള്ള ഒരു പുതിയ തരം പൊലീസ് സേനയുടെ ആവിർഭാവത്തിന് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ആഗ്രഹിച്ചപ്പോൾ നിലവിലെ പ്രധാനമന്ത്രി മോദി 'സ്മാർട്ട്' പൊലീസിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ആവശ്യമായ പ്രൊഫഷണൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും പൊലീസ് സംവിധാനത്തിന് നൽകാതെ പരിഷ്കാരങ്ങളിലൂടെ പൗരസ്വാതന്ത്ര്യം എങ്ങനെ സുരക്ഷിതമാക്കാം? പൊലീസ് ഭരണഘടനയെ ബഹുമാനിക്കുകയും, നിയമവാഴ്ച അനുസരിച്ച് പ്രവർത്തിക്കുകയും, പൊതു സുരക്ഷക്കു മുൻ‌ഗണന നല്‍കുകയും ചെയ്യുന്നത് വഴി മാത്രമേ രാജ്യം സുരക്ഷിതവും സന്തുഷ്ടവുമാകൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.