ETV Bharat / bharat

ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി

author img

By

Published : Aug 14, 2020, 9:21 PM IST

രാഷ്ട്രപതി രാംനാഥ് കോവിന്ദ് 74-ാമത് സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. കേന്ദ്രസർക്കാരിന്‍റെ ഫലപ്രദമായ ഇടപെടലിലൂടെയും ജനങ്ങളുടെ പ്രതിജ്ഞാബദ്ധമായ പരിശ്രമവും മൂലം കൊവിഡിൽ നിന്നും നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ രാജ്യം വിജയിച്ചതായി അദ്ദേഹം അറിയിച്ചു.

1
1

ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻ‌നിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 74-ാമത് സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്‍റെ ഫലപ്രദമായ ഇടപെടലിലൂടെയും ജനങ്ങളുടെ പ്രതിജ്ഞാബദ്ധമായ പരിശ്രമം മൂലവും പകർച്ചവ്യാധിയിൽ നിന്നും നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ രാജ്യം വിജയിച്ചു. പ്രാദേശിക സാഹചര്യത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

ഈ വർഷത്തെ സ്വാതന്ത്ര്യദിനം നിയന്ത്രണങ്ങളോടെ ആഘോഷിക്കും. പോരാട്ടത്തിനിടെ ആരോഗ്യ പ്രവർത്തകരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു. അവർ നമ്മുടെ രാജ്യത്തെ ധീരന്മാരാണ്. എല്ലാ ആരോഗ്യ പ്രവർത്തകരും വലിയ പ്രശംസ അർഹിക്കുന്നു. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ദുരന്ത നിവാരണ സംഘങ്ങൾ, പൊലീസ്, ശുചിത്വ തൊഴിലാളികൾ, ഡെലിവറി ജീവനക്കാർ, ഗതാഗതം, റെയിൽ‌വെ, വ്യോമയാന ഉദ്യോഗസ്ഥർ, വിവിധ സേവന ദാതാക്കൾ, സർക്കാർ ജീവനക്കാർ, സാമൂഹിക സേവന സംഘടനകൾ, മറ്റ് വ്യക്തികൾ എന്നിവരുടെയും നിസ്വാർത്ഥമായ ശ്രമങ്ങൾ മറക്കാൻ കഴിയില്ല. പശ്ചിമ ബംഗാളിലും ഒഡിഷയിലും നാശം വിതച്ച ഉംപുൻ ചുഴലിക്കാറ്റിൽ ദുരന്തനിവാരണ സംഘങ്ങൾ, കേന്ദ്ര, സംസ്ഥാന ഏജൻസികൾ എന്നിവയുടെ കഠിനപരിശ്രമം ജനങ്ങളുടെ ജീവൻ രക്ഷിച്ചു. കൊവിഡ്‌ ഉയർത്തുന്ന വെല്ലുവിളികളിൽ നിന്ന് ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന നിരവധി പേർക്ക് സഹായമായി.

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷ്യ വിതരണ പരിപാടി 2020 നവംബർ അവസാനം വരെ നീട്ടി. പദ്ധതിയിലൂടെ പ്രതിമാസം 80 കോടി ജനങ്ങൾക്ക് സഹായം ലഭിക്കുന്നു. റേഷൻ കാർഡുള്ളവർക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളെയും 'ഒരു രാജ്യം - ഒരു റേഷൻ കാർഡ്' പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നു. 'വന്ദേ ഭാരത് മിഷന്' കീഴിൽ 10 ലക്ഷത്തിലധികം ഇന്ത്യക്കാരെ വിദേശത്ത് നിന്നും തിരിച്ചെത്തിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യൻ റെയിൽ‌വെ സർവീസുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.