ETV Bharat / bharat

ഡൽഹിയിലെ അതിർത്തികളിൽ വിന്യസിച്ചിരുന്ന പൊലീസ് സേനയെ പിൻവലിച്ചു - farmer protest

ജനുവരി 26ന് നടന്ന അക്രമ സംഭവങ്ങളെ തുടർന്നാണ് അതിർത്തികളിൽ അധിക പൊലീസ് സേനയെ വിന്യസിപ്പിച്ചിരുന്നത്

ഡൽഹി അതിർത്തി  പൊലീസ് സേനയെ പിൻവലിച്ചു  ഡൽഹി പൊലീസ്  കർഷക സമരം  റിപ്പബ്ലിക് ഡേ  delhi borders  republic day  farmer protest  police force withdrawn
ഡൽഹിയിലെ അതിർത്തികളിൽ വിന്യസിച്ചിരുന്ന പൊലീസ് സേനയെ പിൻവലിച്ചു
author img

By

Published : Feb 9, 2021, 5:17 PM IST

ന്യൂഡൽഹി: കർഷക സമരത്തോടനുബന്ധിച്ച് ഡൽഹിയിലെ അതിർത്തികളിൽ വിന്യസിച്ചിരുന്ന പൊലീസ് സേനയെ പിൻവലിച്ചു. ജനുവരി 26ന് നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയെ തുടർന്ന് നിരവധി അക്രമ സംഭവങ്ങളാണ് ഡൽഹിയിൽ നടന്നത്. രാജ്യത്തിന്‍റെ ക്രമലസമാധാനം പാലിക്കുന്നതിന് വേണ്ടിയാണ് അതിർത്തികളിൽ അധിക പൊലീസ് സേനയെ വിന്യസിപ്പിച്ചിരുന്നത്. പൊലീസ് സേനയോട് അതത് യൂണിറ്റുകളിലേക്കും ജില്ലകളിലേക്കും മടങ്ങാൻ നിർദേശിച്ചു.

അന്നേദിവസം പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച വഴി പിന്തുടരാതെയാണ് സമരം നടത്തിയത്. മാത്രമല്ല ബാരിക്കേഡുകൾ തകർത്ത് പൊലീസുമായി ഏറ്റുമുട്ടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. പ്രതിഷേധക്കാർ ചെങ്കോട്ടയിൽ പ്രവേശിച്ച് സംഘനയുടെ കൊടി നാട്ടി. അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജജ്ബീർ സിംഗ്, ബൂട്ടാ സിംഗ്, സുഖ്ദേവ് സിംഗ്, ഇക്ബാൽ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് ഡൽഹി പൊലീസ് 50,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.