മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ കൊവിഡ് കേസുകളുടെ എണ്ണം 1,61,659 ആയി. പുതുതായി 1,406 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. താനെ ജില്ലയിലെ മരണസംഖ്യ 4,205 ആയി. താനെയിൽ നിലവിൽ 18,101 കൊവിഡ് രോഗികൾ ചികിത്സയിലാണ്. 1,39,353 പേർ രോഗമുക്തി നേടി. താനെ ജില്ലയിലെ കല്യാൺ പട്ടണത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 4,859 കേസുകളാണ് കല്യാൺ പട്ടണത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. താനെ സിറ്റിയിൽ 3658, നവി മുംബൈയിൽ 3,518 എന്നിങ്ങനെയാണ് സിറ്റി തിരിച്ചുള്ള കണക്കുകൾ. കല്യാൺ, നവി മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 780, 710 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം ജില്ലയിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 86.20 ശതമാനമായി. മരണനിരക്ക് 2.60 ശതമാനമാണ്.
താനെയിൽ കൊവിഡ് കേസുകളുടെ എണ്ണം 1,61,659 ആയി - മരണസംഖ്യ
താനെ ജില്ലയിലെ മരണസംഖ്യ 4,205 ആയി. താനെയിൽ നിലവിൽ 18,101 കൊവിഡ് രോഗികൾ ചികിത്സയിലാണ്. 1,39,353 പേർ രോഗമുക്തി നേടി