ഹൈദരാബാദ്: ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേക്ക് അടക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 34,84,176 ആയി. 2,44,778 ലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 11,21,524 പേർ രോഗമുക്തി നേടി.
ബ്രിട്ടനില്‍ 28,131 പേർ വിവിധ ആശുപത്രികളിലും കെയർ ഹോമുകളിലുമായി കൊവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബ്രിട്ടനില്‍ കൊവിഡ് 19ന്‍റെ അതി തീവ്രാവസ്ഥ കടന്നെന്നും വരുന്ന ആഴ്‌ചയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ തീരുമാനങ്ങളെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
തുർക്കിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് മരണസംഖ്യ 3,336 ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. 1,983 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചതായും മന്ത്രി ട്വീറ്റ് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,24375 ആയി ഉയർന്നു. തുര്‍ക്കിയില്‍ മാർച്ച് 30ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം 2,000 ത്തിൽ താഴെയാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ഏഴാമത്തെ രാജ്യമാണ് തുര്‍ക്കി. ഇവിടെ 58,259 പേര്‍ രോഗമുക്തരായി.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത് അമേരിക്കയിലാണ്. 1643 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്‌ടമായത്. യുഎസിൽ 67,444 പേരും ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽ 25,000 ത്തിലധികം പേരും ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു.