മുംബൈ: ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവി ഘൻശ്യാം സിങിനെ അറസ്റ്റ് ചെയ്‌തു. റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് കൂടിയാണ് ഘൻശ്യാം സിങ്. ചൊവ്വാഴ്‌ച രാവിലെ 7.40 ഓടെയാണ് സിങിനെ അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 12 ആയി. സിങിനെ നേരത്തെ പലതവണ ചോദ്യം ചെയ്‌തിരുന്നു. ചില ടെലിവിഷൻ ചാനലുകൾ ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്‍റ്) ഉയർത്തിക്കാട്ടിയെന്ന് ആരോപിച്ച് റേറ്റിങ് ഏജൻസി ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഹൻസ റിസർച്ച് ഗ്രൂപ്പ് വഴി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രേക്ഷകരുടെ വീടുകളിലുള്ള മീറ്ററിൽ നിന്ന് ടിആർപി അളക്കുന്ന ബാർക്കിന്‍റെ ഉടമകളിൽ ഒന്നാണ് ഹൻസ.
ടിആർപി തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവിയും അറസ്റ്റിൽ - ഹൻസ
റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് കൂടിയായ ഘൻശ്യാം സിങാണ് അറസ്റ്റിലായത്