ETV Bharat / bharat

ദുരന്ത നാളുകളിൽ സഹായം നീട്ടുന്ന കരങ്ങൾ

author img

By

Published : May 29, 2020, 6:35 PM IST

അടച്ചു പൂട്ടൽ കാലത്ത് വിവിധ സർക്കാരുകൾ രാജ്യത്ത് ഉടനീളം 578 ജില്ലകളിലായി 22,547 സഹായ കേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അതിൽ ഏതാണ്ട് 4000-ത്തോളം കേന്ദ്രങ്ങൾ ആതുര സേവന സ്ഥാപനങ്ങൾ ആണ് നടത്തുന്നതെന്ന് കോടതിക്ക് നൽകിയ ഒരു റിപ്പോർട്ടിൽ പറയുന്നു.

ദുരന്ത നാളുകളിൽ സഹായം നീട്ടുന്ന കരങ്ങൾ ലോക്ക് ഡൗൺ കൊവിഡ് 19 ആതുര സേവന സ്ഥാപന The Hand that Aids in Times of Disaster COVID-19
ദുരന്ത നാളുകളിൽ സഹായം നീട്ടുന്ന കരങ്ങൾ

സർക്കാരിന് പോലും പിന്തുണ നൽകുന്ന എൻജിഒകൾ

നിലവിൽ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന അപകട സ്ഥിതിവിശേഷവുമായി പൊരുത്തപ്പെട്ട് പോകുന്നതിന് ജനങ്ങളെ സഹായിക്കുന്നതിൽ നിർണായകമായ പങ്കാണ് സന്നദ്ധ സംഘടനകൾ വഹിച്ച് വരുന്നത്. കൊവിഡ് പകർച്ച വ്യാധി അത് ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു. കൊവിഡ് കാലത്ത് സർക്കാർ എടുത്തു വരുന്ന ആശ്വാസ നടപടികളുമായി ബന്ധപ്പെട്ട് രണ്ട് സാമൂഹ്യ പ്രവർത്തകർ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവേ സുപ്രീം കോടതിയിൽ ഈയിടെ നടന്ന വിചാരണ വേളയിൽ സർക്കാർ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തു. അടച്ചു പൂട്ടൽ കാലത്ത് വിവിധ സർക്കാരുകൾ രാജ്യത്ത് ഉടനീളം 578 ജില്ലകളിലായി 22,547 സഹായ കേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അതിൽ ഏതാണ്ട് 4000-ത്തോളം കേന്ദ്രങ്ങൾ ആതുര സേവന സ്ഥാപനങ്ങൾ ആണ് നടത്തുന്നതെന്ന് കോടതിക്ക് നൽകിയ ഒരു റിപ്പോർട്ടിൽ പറയുന്നു. അടച്ചു പൂട്ടൽ വേളയിൽ ഏതാണ്ട് 54 ലക്ഷം അതിഥി തൊഴിലാളികൾക്ക് വിവിധ സർക്കാരുകളാണ് ഭക്ഷണം നൽകിയതെങ്കിൽ ഏതാണ്ട് 30 ലക്ഷം അതിഥി തൊഴിലാളികൾക്ക് ആഹാരം നൽകിയത് ആതുര സേവന സ്ഥാപനങ്ങൾ ആണ്. 13 സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകനതിൽ സജീവമായിരുന്നു ആതുര സേവന സ്ഥാപനങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സംഘടനകൾ ഗുജറാത്ത്, മിസോറം, കേരളം, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സജീവമായിരുന്നു.. ചുഴലി കൊടുങ്കാറ്റ്, ഭൂചലനം, ക്ഷാമം, സുനാമികൾ , വെള്ളപ്പൊക്കം, തീപിടുത്തം, മറ്റ് പകർച്ച വ്യാധികൾ എന്നിങ്ങനെയുള്ള പല പ്രകൃതി ദൂരന്തങ്ങളുടെയും സാഹചര്യങ്ങളിൽ അതിനാൽ ബാധിക്കപ്പെട്ട പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ സർക്കാർ കഴിഞ്ഞാൽ തൊട്ടടുത്ത നിർണായക പങ്ക് വഹിക്കുന്നത് ആതുര സേവന സ്ഥാപനങ്ങളും സർക്കാർ ഇതര സ്ഥാപനങ്ങളുമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

സേവനത്തിന് ചേർന്ന തരത്തിൽ തൊഴിൽ

ന്യൂഡൽഹിയിലെ കേന്ദ്ര സ്ഥിതിവിവര കണക്ക് ഓഫീസ് (സിഎസ്ഒ) നൽകുന്ന കണക്ക് പ്രകാരം രാജ്യത്ത് 30 ലക്ഷം ആതുര സേവന സർക്കാർ ഇതര സ്ഥാപനങ്ങളുണ്ട്. നഗര പ്രദേശങ്ങളിൽ 1000 പേർക്കും നാല് ആതുര സേവന സ്ഥാപനങ്ങളും ഗ്രാമ പ്രദേശങ്ങളിൽ രണ്ടും വീതമുണ്ട്. സാമൂഹിക വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന എൻജിഒകൾ മാറുന്ന കാലത്തിനനുസൃതമായി നമ്മളും മാറേണ്ടതിന്‍റെ ആവശ്യകതയും അതിനു വേണ്ടി നടപ്പിലാക്കേണ്ടതായിട്ടുള്ള പ്രക്രിയകളും മറ്റും സര്‍ക്കാരിന് നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. ചോദ്യം ചെയ്യല്‍, ഭരണത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരിക, നിയമ നിര്‍മ്മാണത്തിനാവശ്യമായ വിവരങ്ങള്‍ നല്‍കുക, ഭരണ നിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന പിഴവുകള്‍ ഉയര്‍ത്തി കാട്ടുക എന്നിവയൊക്കെയാണ് ഈ ആതുര സേവന സംഘടനകളുടെ മുഖ്യമായ ലക്ഷ്യങ്ങള്‍. തൊഴിലിടങ്ങളിലെ ലൈംഗിക പീഢനങ്ങള്‍ തുടച്ചു നീക്കുന്നതിനുള്ള 'വിശാഖ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍'', പരിസ്ഥിതി, ആവാസ വ്യവസ്ഥ സംരക്ഷണം സംബന്ധിച്ചുള്ള 'സമതാ വിധി'', ഭിന്ന ലൈംഗിക ശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഐപിസി 377 ആം വകുപ്പ് നീക്കം ചെയ്യല്‍, വിവരാവകാശ നിയമം കൊണ്ടു വരല്‍, ലോക്പാല്‍ ബില്‍ എന്നിവയൊക്കെ ആതുര സേവന സ്ഥാപനങ്ങളുടെ ഏതാനും ചില ആതുര സേവന ശ്രമങ്ങളാണ്. ഈ സംഘടനകള്‍ നിരവധി പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന വിധം സാമൂഹിക വികസനത്തില്‍ സജീവമായി പങ്കാളിത്തം വഹിച്ചു വരുന്നു.

ഒന്‍പതാം ദശാബ്ദത്തില്‍ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്‍റെ ആവശ്യത്തിനനുസരിച്ച് സമ്പൂര്‍ണ്ണ ശ്രദ്ധയും സ്വകാര്യവല്‍ക്കരണത്തിലേക്ക് കേന്ദ്രീകരിക്കുകയും അത് ജനങ്ങളുടെ ക്ഷേമത്തെ അവഗണിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അത്തരം സാഹചര്യങ്ങളില്‍ സാമൂഹിക വികസനം എന്ന ആശയം സിവില്‍ സമൂഹത്തിന്‍റെ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തേക്ക് വിദേശ മുതല്‍ മുടക്ക് ക്ഷണിച്ചതിലൂടെയാണ് ആതുര സേവന സംഘടനകളുടെ കടന്നു വരവ് ഉണ്ടായത്. ദേശത്തിന്‍റെ പുരോഗതിക്ക് വേണ്ടി എന്‍ജിഒകള്‍ വഹിക്കുന്ന പങ്കിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് 2007-ല്‍ സര്‍ക്കാര്‍ ഒരു ദേശീയ നയം തന്നെ രൂപീകരിച്ചു. സ്വകാര്യ-പൊതു ജന പങ്കാളിത്തമാണ് ഈ ഉദ്ദേശത്തിന്‍റെ സഫലീകരണത്തിനുള്ള നിര്‍ണ്ണായക ഘടകമായി കണ്ടെത്തപ്പെട്ടത്. 2013-ലെ കമ്പനി നിയമം സാമൂഹിക കമ്പനി ഉത്തരവാദിത്തത്തിന്‍റെ (സിഎസ്ആര്‍) കീഴില്‍ കമ്പനികള്‍ ഗ്രാമീണ വികസന നടപടികള്‍ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട് എന്ന് വിവക്ഷിക്കുന്നു. രാജ്യത്ത് എന്‍ജിഒ കളുമായി കൈകോര്‍ക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നതിന്‍റെ ഭാഗമായി ഉണ്ടായ വലിയൊരു രൂപ പരിണാമമായിരുന്നു അത്.

നിലനില്‍ക്കുന്ന വികസനത്തിലെ പങ്കാളിത്തം

സര്‍ക്കാര്‍ നിരവധി മുന്‍കൈകൾ നടത്തിയെങ്കിലും നിരവധി സമൂഹങ്ങള്‍ ഇപ്പോഴും വികസനത്തിന്‍റെ ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയാതെ വരുന്നു. പരിമിതമായ അവകാശങ്ങള്‍ പോലും ലഭ്യമല്ലാത്ത ആദിവാസികളും ദളിതരുമൊക്കെ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചു വരുന്നുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരികളിലും വിദ്യാഭ്യാസമോ ആരോഗ്യ പരിപാലനമോ ഇപ്പോഴും ലഭ്യമല്ല. വലിയൊരു അളവ് ജനസംഖ്യയും, അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുമുള്ള ഒരു രാജ്യത്ത് പൊതു സമൂഹത്തിന്‍റെ സജീവമായ പങ്കാളിത്തമില്ലാതെ വികസനം സാധ്യമല്ല. പ്രതിഞ്ജാബദ്ധതയോടെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന എന്‍ജിഒ കള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. അത്തരം എന്‍ജിഒകളിലെ സന്നദ്ധ സേവകരുടെ സജീവ പങ്കാളിത്തത്തിലൂടെ മാത്രമേ വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ കഴിയുകയുള്ളൂ. എന്‍ജിഒ കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ആവശ്യത്തിന് പണമില്ല എന്നതാണ്. ചില കേസുകളില്‍ ഇത്തരം സംഘടനകളില്‍ ഫണ്ടുകള്‍ മറ്റ് കാരണങ്ങള്‍ക്കായി തിരിമറി നടത്തുന്നതും കണ്ടു വരുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്. പൊതുജന താല്‍പര്യത്തിനു വേണ്ടി പോരാടുന്ന ആതുര സേവന സംഘടനകളെ സര്‍ക്കാര്‍ പീഡിപ്പിക്കരുതെന്നും അത്തരം സ്ഥാപനങ്ങളെ സര്‍ക്കാരുകളോടൊപ്പം ചേര്‍ക്കുകയാണ് ചെയ്യേണ്ടതെന്നും ഈയിടെ സുപ്രീം കോടതി നിര്‍ദേശിക്കുകയുണ്ടായി.

സര്‍ക്കാര്‍ ഭരണത്തോട് മത്സരിച്ചു നില്‍ക്കാന്‍ പ്രാപ്തിയുള്ളവയാണ് എന്‍ജിഒകള്‍ എന്നും അവയ്ക്ക് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണുവാനുള്ള കെല്‍പ്പുണ്ടെന്നുമുള്ള കാര്യം കൊവിഡ്-19 മഹാമാരി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്ന കാര്യമാണ്. പൗരന്മാര്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുകയും ദേശീയ വികസനത്തിന്‍റെ കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്താല്‍ മാത്രമേ സമൂഹം കരുത്താര്‍ജ്ജിക്കുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.