ന്യൂഡൽഹി: വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കയറ്റുമതി നിരോധനം കേന്ദ്രം നീക്കി. എന്നാൽ പ്രതിമാസം 50 ലക്ഷം യൂണിറ്റിൽ കയറ്റുമതി കവിയാൻ പാടില്ലെന്നാണ് നിർദേശം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്‍റെ വിജ്ഞാപന പ്രകാരം കൊവിഡ് പിപിഇ മെഡിക്കൽ കിറ്റുകൾ 'നിരോധിത' പട്ടികയിൽ നിന്നും കയറ്റുമതിക്കായി 'നിയന്ത്രിത' പട്ടികയിലേക്ക് മാറ്റി. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തെ വിതരണ പ്രതിസന്ധി ഒഴിവാക്കുന്നതിനുമായാണ് പിപിഇ കിറ്റുകളുടെ കയറ്റുമതി സർക്കാർ നിരോധിച്ചത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പിപിഇ കയറ്റുമതി നിരോധനം നീക്കിയിട്ടുണ്ടെന്നും അവർക്ക് വലിയതോതിലുള്ള ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും കയറ്റുമതി നിരോധനം പിൻവലിക്കണമെന്നും അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (എഇപിസി) സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി മത്സരിക്കുമ്പോൾ വിപണിയിൽ നഷ്‌ടമുണ്ടാകുമോയെന്ന് രാജ്യം ഭയക്കുന്നു. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പിപിഇകളുടെ ഉൽപാദനം പര്യാപ്‌തമാണെന്നും കയറ്റുമതി ആരംഭിച്ചുവെന്നും എഇപിസി അധ്യക്ഷൻ എ. ശക്തിവേൽ പറഞ്ഞു.
പിപിഇ കിറ്റുകളുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ നീക്കി
കയറ്റുമതി പ്രതിമാസം 50 ലക്ഷം യൂണിറ്റിൽ കവിയാൻ പാടില്ലെന്ന നിർദേശത്തോടെയാണ് കേന്ദ്രസർക്കാർ നിരോധനം നീക്കിയത്