ETV Bharat / bharat

സ്വാതന്ത്ര്യമെന്ന ഗാന്ധിയൻ ആശയം - ഒക്ടോബർ 2

കഴിഞ്ഞ എഴുപത്തിരണ്ടു വർഷത്തോളം ഗാന്ധിജിയുടെ ആദർശങ്ങളോട് കാണിച്ച അവഗണനയുടെ ചില ഓർമ്മകൾ

സ്വാതന്ത്ര്യമെന്ന ഗാന്ധിയൻ ആശയം
author img

By

Published : Aug 29, 2019, 7:44 AM IST

എല്ലാ വർഷവും ഒക്ടോബർ രണ്ടിന് നടത്തുന്ന ഔദ്യോഗിക ആചാരമെന്നതിന് ഉപരിയായി, മഹാത്മഗാന്ധിയുടെ 150-ാം ജന്മവാർഷികം വിപുലമായി ആഘോഷിക്കുമ്പോൾ, കഴിഞ്ഞ എഴുപത്തിരണ്ടു വർഷത്തോളം ഗാന്ധിജിയുടെ ആദർശങ്ങളോട് നമ്മൾ കാണിച്ച തികഞ്ഞ അവഗണനയെക്കുറിച്ച് ഓർക്കേണ്ടതുണ്ട്.

ആഗോളവൽക്കരണത്തിന്‍റെ ഈ കാലഘട്ടത്തിൽ, ഗാന്ധിയൻ ആശയങ്ങൾ സംസാരിക്കുന്നവരെ, ഒരു പരിധി വരെയെങ്കിലും അപരിഷ്‌കൃതരെന്നോ പുരാതന ചിന്താഗതി വെച്ച് പുലർത്തുന്നവരെന്നോ മുദ്രകുത്തിയേക്കാം. എന്നാൽ, ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം വരുന്നതും, ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ടതുമായ നമ്മുടെ യുവതലമുറ തീർച്ചയായും ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസക്തിയും പാരമ്പര്യവും അറിയേണ്ടതുണ്ട്.

സമയകുറവിന്‍റെ സമ്മർദം ഉണ്ടായിട്ടും കഠിനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ ഇന്നത്തെ യുവാക്കൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള തിരക്കിലാണ്. എന്നാലും നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്ത കുറിച്ചും വേരുകളെക്കുറിച്ചും നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ അടിത്തറയെക്കുറിച്ചും മനസിലാക്കാനും വേണ്ടിടത്ത് അത് പ്രയോഗിക്കാനുമുള്ള‌ വിവേകം അവർക്കുണ്ട്. അതിനാൽ നിലവിലുള്ള വ്യവസ്ഥിതിയിൽ തിരുത്തലുകൾ ഉണ്ടായാൽ പോലും കാലതാമസം ഇല്ലാതെ അവ പ്രാവർത്തികമാക്കാനുള്ള കഴിവും അവർക്കുണ്ട്.

സ്വാതന്ത്ര്യമെന്ന ഗാന്ധിയൻ ആശയം The Gandhian idea of ​​independence  Gandhian ideas  ​​independence  ഒക്ടോബർ 2  മഹാത്മഗാന്ധിയുടെ 150-ാം ജന്മവാർഷികം
ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസക്തിയും പാരമ്പര്യവും നാം അറിയണം

ഐൻസ്റ്റീനെപ്പോലുള്ള ശാസ്ത്രജ്ഞർ, റസലിനെ പ്പോലുള്ള തത്ത്വചിന്തകർ, ബെർണാഡ് ഷായെപ്പോലുള്ള സാഹിത്യ ഭീമന്മാർ എന്നിവർക്ക് ഗാന്ധിജി മനുഷ്യരാശിക്ക് ഇരുട്ടിൽ വെളിച്ചമാകുന്ന ഒരു വിളക്കായിരുന്നു. ബുദ്ധൻ യേശുക്രിസ്തു എന്നിവരെ പോലെ ഗാന്ധി പാവപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തു. രാജ്‌മോഹൻ ഗാന്ധിയുടെ ക്ലാസികായ മോഹൻ‌ദാസ് എന്ന കൃതിയെ അറബ് കവിയായ മിഖായേൽ നോയിമയുടെ ഇങ്ങനെ ഉദ്ധരിച്ചു “ഗാന്ധിയുടെ കൈയിലെ കതിർ വാളിനേക്കാൾ മൂർച്ചയുള്ളതാണ്. ലളിതമായ വെള്ള വസ്ത്രത്താൽ പൊതിഞ്ഞ അദ്ദേഹത്തിന്‍റെ ശരീരം ഒരു വെടിയുണ്ടകൾക്കും തുളച്ചുകയറാൻ കഴിയാത്ത ഒരു കവചം ഫലകമാണ്. ഗാന്ധിജിയുടെ ആടിന് ബ്രിട്ടീഷിന്‍റെ സിംഹത്തേക്കാൾ ശക്തിയുണ്ട്."

ഗാന്ധിജിയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യം ‘സ്വയം പാണ്ഡിത്യം, സ്വയം അച്ചടക്കം’ എന്നാണ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടു. എന്നാൽ ഇന്നും രാജ്യത്തെ ഓരോ യുവാവും ചോദിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം പറയാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

മഹാത്മാഗാന്ധിയും മറ്റ് നേതാക്കളും പോരാടിയത് വർഷത്തിൽ രണ്ട് തവണ മാത്രം ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണോ? ഗാന്ധിയുടെ ജന്മദിനത്തിനും ഓർമദിവസവും ന്യൂഡൽഹിയിലെ രാജ്ഘട്ടിനും രാജ്യത്തുടനീളമുള്ള ഗാന്ധി പ്രതിമകൾക്കും മുന്നിൽ ഇരിന്ന് നമ്മുടെ നേതാക്കൾ പ്രാർഥിക്കുന്നത് എന്താണ്? എന്തായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാടിലെ സ്വരാജ് അല്ലെങ്കിൽ സ്വാതന്ത്ര്യം? ഇന്ന് നമ്മുടെ ഇടയിൽ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളിൽ സന്തോഷിക്കുമായിരുന്നോ? സമൂഹത്തിലെ ദുർബലരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ശാക്തീകരണമായിരുന്നു ഗാന്ധിജിക്ക് സ്വരാജ് എന്ന് യുവതലമുറയോട് പറയേണ്ടതുണ്ട്. ഗാന്ധിജിയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യം ‘സ്വയം പാണ്ഡിത്യം, സ്വയം അച്ചടക്കം’ എന്നതാണ്. രാജ്യത്തെ ജനങ്ങളുടെ ജീവതപാതയിലോ സർക്കാർ പ്രവർത്തനങ്ങളിലോ കടന്നുകയറുന്ന അത്യാഗ്രഹവും സ്വാർഥതയുമല്ല.

ഗാന്ധി അഭിപ്രായത്തിൽ സ്വാതന്ത്ര്യം എന്നാൽ ‘സ്വയം പാണ്ഡിത്യം, സ്വയം അച്ചടക്കം’ എന്നാതാണ്

ലളിതമായ ജീവിതത്തിലും ഉയർന്ന ചിന്താഗതിയിലും അതിഷ്ഠിതമായ ഗാന്ധിയൻ ആശയങ്ങളെ പ്രശംസിച്ച് കൊണ്ട് ആൽഡസ് ഹക്സ്ലി ഒരിക്കൽ പറഞ്ഞു. 'സാങ്കേതികവിദ്യയ്ക്കും സ്ഥാപനങ്ങൾക്കും നിസ്സാരനായ മനുഷ്യനെ അമാനുഷികനാക്കാനും ആത്മീയ തിരിച്ചറിവിന്റെ അനന്തതയ്ക്ക് പകരമായി വർത്തിക്കാനും കഴിയും. ” ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തെ മുഴുവൻ ജനതയ്ക്കും കൂടിയുള്ള ഒരു മുന്നറിയിപ്പ് ആയിരുന്നു അത്.

1893 മെയിൽ ദക്ഷിണാഫ്രിക്കയിലെ പീറ്റേർമാരിറ്റ്‌സ്‌ബർഗിലെ ഒരു തണുത്ത രാത്രി റെയിൽ‌വേ കമ്പാർട്ടുമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടത് മുതൽ 1948 ജനുവരി 30 വെള്ളിയാഴ്ച ഒരു മതഭ്രാന്തനാൽ വധിക്കപ്പെട്ടത് വരെ ഗാന്ധിജിയുടെ ജീവിതം അക്രമം, അത്യാഗ്രഹം, അനീതി, ചൂഷണം എന്നതിന് എതിരെയായിരുന്നു. ഒരുപക്ഷേ മനുഷ്യചരിത്രത്തിൽ ഒരു വ്യക്തിയും ഗാന്ധിജിയെപ്പോലെ തീവ്ര യാതന അനുഭവിക്കുകയോ ത്യാഗം ചെയ്യുകയോ ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടാവാം മുമ്പ് ഐൻ‌സ്റ്റൈൻ പ്രവചിച്ചതുപോലെ, ഇന്നത്തെ യുവമനസ്സുകൾ ഗാന്ധിജിയുടെ കഥകൾ വിശ്വാസക്കാൻ വിമുഖത പ്രകടിപ്പിക്കുന്നത്. രാജ്യത്തിന്‍റെ വാഗ്ദാനങ്ങളായ യുവതലമുറയ്ക്ക് രാഷ്ട്രപിതാവിനെകുറിച്ചും സ്വരാജ്യത്തിനായി അദ്ദേഹം സഹിച്ച യാതനകളെ കുറിച്ചും പറഞ്ഞുകൊടുകേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്.

Intro:Body:

സ്വാതന്ത്ര്യമെന്ന ഗാന്ധിയൻ ആശയം

പ്രൊഫ. എ പ്രസന്ന കുമാർ

എല്ലാ വർഷവും ഒക്ടോബർ 2ന് നടത്തുന്ന ഔദ്യോഗിക ആചാരമെന്നതിന് ഉപരിയായി, മഹാത്മഗാന്ധിയുടെ 150-ാം ജന്മവാർഷികം വിപുലമായി ആഘോഷിക്കുമ്പോൾ, കഴിഞ്ഞ എഴുപത്തിരണ്ടു വർഷത്തോളം ഗാന്ധിജിയുടെ ആദർശങ്ങളോട് നമ്മൾ കാണിച്ച തികഞ്ഞ അവഗണനയെക്കുറിച്ച് ഓർക്കേണ്ടതുണ്ട്. 

ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ, ഗാന്ധിയൻ ആശയങ്ങൾ സംസാരിക്കുന്നവരെ, ഒരു പരിധി വരെയെങ്കിലും അപരിഷ്‌കൃതരെന്നോ പുരാതന ചിന്താഗതി വെച്ച് പുലർത്തുന്നവരെന്നോ മുദ്രകുത്തിയേക്കാം.

എന്നാൽ, ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം വരുന്നതും, ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ടതുമായ നമ്മുടെ യുവതലമുറ തീർച്ചയായും ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസക്തിയും പാരമ്പര്യവും അറിയേണ്ടതുണ്ട്. സമയകുറവിന്‍റെ സമ്മർദ്ദം ഉണ്ടായിട്ടും കഠിനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ ഇന്നത്തെ യുവാക്കൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള തിരക്കിലാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്ത കുറിച്ചും വേരുകളെക്കുറിച്ചും നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ  അടിത്തറയെക്കുറിച്ചും മനസിലാക്കാനും വേണ്ടിടത്ത് അത് പ്രയോഗിക്കാനുമുള്ള‌ വിവേകം അവർക്കുണ്ട്. അതിനാൽ നിലവിലുള്ള വ്യവസ്ഥിതിയിൽ തിരുത്തലുകൾ ഉണ്ടായാൽ പോലും കാലതാമസം ഇല്ലാതെ അവ പ്രാവർത്തികമാക്കാനുള്ള കഴിവും അവർക്കുണ്ട്. 

ഐൻസ്റ്റീനെപ്പോലുള്ള ശാസ്ത്രജ്ഞർ, റസ്സലിനെ പ്പോലുള്ള തത്ത്വചിന്തകർ, ബെർണാഡ് ഷായെപ്പോലുള്ള സാഹിത്യ ഭീമന്മാർ എന്നിവർക്ക് ഗാന്ധിജി മനുഷ്യരാശിക്ക് ഇരുട്ടിൽ വെളിച്ചമാകുന്ന ഒരു വിളക്കായിരുന്നു. ബുദ്ധൻ യേശുക്രിസ്തു എന്നിവരെ പോലെ ഗാന്ധി പാവപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തു. രാജ്‌മോഹൻ ഗാന്ധിയുടെ ക്ലാസികായ മോഹൻ‌ദാസ് എന്ന കൃതിയെ അറബ് കവിയായ മിഖായേൽ നോയിമയുടെ ഇങ്ങനെ ഉദ്ധരിച്ചു “ഗാന്ധിയുടെ കൈയിലെ കതിർ വാളിനേക്കാൾ മൂർച്ചയുള്ളതാണ്. ലളിതമായ വെള്ള വസ്ത്രത്താൽ പൊതിഞ്ഞ അദ്ദേഹത്തിന്‍റെ ശരീരം ഒരു വെടിയുണ്ടകൾക്കും തുളച്ചുകയറാൻ കഴിയാത്ത ഒരു കവചം ഫലകമാണ്. ഗാന്ധിജിയുടെ ആടിന് ബ്രിട്ടീഷിന്‍റെ സിംഹത്തേക്കാൾ ശക്തിയുണ്ട്. ”

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടു. എന്നാൽ

ഇന്നും രാജ്യത്തെ ഓരോ യുവാവും ചോദിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം പറയാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.  

മഹാത്മാഗാന്ധിയും മറ്റ് നേതാക്കളും പോരാടിയത് വർഷത്തിൽ രണ്ട് തവണ മാത്രം ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണോ്?

ഗാന്ധിയുടെ ജന്മദിനത്തിനും ഓർമദിവസവും ന്യൂഡൽഹിയിലെ രാജ്ഘട്ടിനും രാജ്യത്തുടനീളമുള്ള ഗാന്ധി പ്രതിമകൾക്കും മുന്നിൽ ഇരിന്ന് നമ്മുടെ നേതാക്കൾ പ്രാർത്ഥിക്കുന്നത് എന്താണ്? എന്തായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാടിലെ സ്വരാജ് അല്ലെങ്കിൽ സ്വാതന്ത്ര്യം? ഇന്ന് നമ്മുടെ ഇടയിൽ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളിൽ സന്തോഷിക്കുമായിരുന്നോ?

സമൂഹത്തിലെ ദുർബലരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ശാക്തീകരണമായിരുന്നു ഗാന്ധിജിക്ക് സ്വരാജ് എന്ന് യുവതലമുറയോട് പറയേണ്ടതുണ്ട്. ഗാന്ധി അഭിപ്രായത്തിൽ സ്വാതന്ത്ര്യം എന്നാൽ ‘സ്വയം പാണ്ഡിത്യം, സ്വയം അച്ചടക്കം’ എന്നാതാണ്. രാജ്യത്തെ ജനങ്ങളുടെ ജീവതപാതയിലോ സർക്കാർ പ്രവർത്തനങ്ങളിലോ കടന്നുകയറുന്ന അത്യാഗ്രഹവും സ്വാർത്ഥതയുമല്ല. 

ലളിതമായ ജീവിതത്തിലും ഉയർന്ന ചിന്താഗതിയിലും അതിഷ്ടിതമായ  ഗാന്ധിയൻ ആശയങ്ങളെ പ്രശംസിച്ച് കൊണ്ട് ആൽഡസ് ഹക്സ്ലി ഒരിക്കൽ പറഞ്ഞു.  'സാങ്കേതികവിദ്യയ്ക്കും സ്ഥാപനങ്ങൾക്കും നിസ്സാരനായ മനുഷ്യനെ അമാനുഷികനാക്കാനും ആത്മീയ തിരിച്ചറിവിന്റെ അനന്തതയ്ക്ക് പകരമായി വർത്തിക്കാനും കഴിയും. ” ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തെ മുഴുവൻ ജനതയ്ക്കും കൂടിയുള്ള ഒരു മുന്നറിയിപ്പ് ആയിരുന്നു അത്.

1893 മെയിൽ ദക്ഷിണാഫ്രിക്കയിലെ പീറ്റേർമാരിറ്റ്‌സ്‌ബർഗിലെ ഒരു തണുത്ത രാത്രി റെയിൽ‌വേ കമ്പാർട്ടുമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടത് മുതൽ 1948 ജനുവരി 30 വെള്ളിയാഴ്ച ഒരു മതഭ്രാന്തനാൽ വധിക്കപ്പെട്ടത് വരെ ഗാന്ധിജിയുടെ ജീവിതം അക്രമം, അത്യാഗ്രഹം, അനീതി, ചൂഷണം എന്നതിന് എതിരെയായിരുന്നു. ഒരുപക്ഷേ മനുഷ്യചരിത്രത്തിൽ ഒരു വ്യക്തിയും ഗാന്ധിജിയെപ്പോലെ തീവ്ര യാതന അനുഭവിക്കുകയോ ത്യാഗം ചെയ്യുകയോ ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടാവാം മുമ്പ് ഐൻ‌സ്റ്റൈൻ പ്രവചിച്ചതുപോലെ, ഇന്നത്തെ യുവമനസ്സുകൾ  ഗാന്ധിജിയുടെ കഥകൾ വിശ്വാസക്കാൻ വിമുഖത പ്രകടിപ്പിക്കുന്നത്. 

രാജ്യത്തിന്‍റെ വാഗ്ദാനങ്ങളായ യുവതലമുറയ്ക്ക് രാഷ്ട്രപിതാവിനെകുറിച്ചും സ്വരാജ്യത്തിനായി അദ്ദേഹം സഹിച്ച യാതനകളെ കുറിച്ചും പറഞ്ഞുകൊടുകേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.