അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് ഇന്ത്യയിൽ വധശിക്ഷ വിധിക്കാറുള്ളത്. സ്വതന്ത്ര ഇന്ത്യയിൽ 723 വധശിക്ഷകളാണ് ഇത് വരെ നടപ്പാക്കിയിട്ടുള്ളത്. 2012 നവംബർ 21നായിരുന്നു രാജ്യം കണ്ട അവസാന വധശിക്ഷ. മറ്റൊരു മരണ വിധി കൂടി രാജ്യം നടപ്പിലാക്കിയപ്പോൾ, നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നു എന്ന അപൂർവത കൂടി പുതിയ വിധിക്ക് പിന്നിലുണ്ട്.
സ്വതന്ത്ര ഇന്ത്യയിൽ ഇത് രണ്ടാം തവണയാണ് ഒരു കേസിലെ 4 പ്രതികളെയും ഒന്നിച്ചു തൂക്കിലേറ്റുന്നത്. മഹാരാഷ്ട്രയിൽ ജോഷി – അഭ്യയങ്കാര്‍ കൊലപാതക കേസില്‍ 1983 ലായിരുന്നു ആദ്യ വധശിക്ഷ. 1976 മുതൽ 77 വരെ നടന്ന കൊലപാതക പരമ്പരകളിൽ പ്രതികൾ 10 പേരെയാണ് അന്ന് കൊലപ്പെടുത്തിയത്. നീണ്ട അന്വേഷണത്തിനൊടുവിൽ എല്ലാ കൊലപാതങ്ങൾക്കും പിന്നിൽ ഒരേ പ്രതികൾ ആണെന്ന് കണ്ടെത്തുകയും പ്രതികൾ പിടിക്കപ്പെടുകയും ചെയ്തു. പുനെയിലെ 'അഭിനവ് കാല കൊമേഴ്‌സ്യല്‍ ആര്‍ട്' വിദ്യാര്‍ഥികളായിരുന്ന രാജേന്ദ്ര ജക്കല്‍, ദിലിപ് സുതര്‍, ശാന്തറാം കന്‍ഹോജി ജഗ്തപ്, മുനവര്‍ ഹാരുണ്‍ ഷാ എന്നിവരായിരുന്നു കൊലപാതകങ്ങൾക്ക് പിന്നിൽ. 1978 സെപ്റ്റംബർ 28ന് പൂനെ സെഷന്‍ കോര്‍ട്ട് ഇവർക്ക് വധശിക്ഷ വിധിച്ചു. മേൽകോടതി വിധി ശരി വയ്ക്കുകയും , രാഷ്ട്രപതി ദയ ഹർജി തള്ളുകയും ചെയ്തതോടെ 1983 നവംബര്‍ 27ന് യര്‍വാദാ സെന്‍ട്രല്‍ ജയില്‍ നാല് പ്രതികളും ഒരുമിച്ചു തൂക്കിലേറ്റി.
സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളുടെ ചരിത്രം പരിശോധിച്ചാൽ 1947ലാണ് ആദ്യ വധശിക്ഷ. 47 സെപ്തംബർ 9ന് റാഷ രഗുരാജ് സിങ് മധ്യപ്രദേശിൽ തൂക്കിലേറ്റപ്പെട്ടു. 1947 ഡിസംബർ 30ന് കർണാടകയിൽ രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി. 1949 നവംബർ 15നാണ് ഗാന്ധിജിയുടെ ഘാതകരായ നാഥൂറാം ഗോഡ്സെ, നരേൻ ഡി ആപ്തെ എന്നിവരെ തൂക്കിലേറ്റുന്നത്. കണക്കുകൾ പരിശോധിച്ചാൽ ഉത്തര്‍ പ്രദേശിലാണ് ഏറ്റവും അധികം വധശിക്ഷകൾ നടപ്പിലാക്കിയിട്ടുള്ളത്. 260 പേരെ സംസ്ഥാനത്ത് മാത്രം തൂക്കിലേറ്റി. ഏറ്റവും കുറവ് വധശിക്ഷ നടപ്പാക്കിയ സംസ്ഥാനം ഗോവയാണ് , ഒരേ ഒരു മരണ ശിക്ഷമാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. മൂന്ന് വധശിക്ഷകൾ കേരളത്തിലും നടപ്പാക്കിയിട്ടുണ്ട്. അഴകേശൻ എന്ന ദുർമന്ത്രവാദിയാണ് സംസ്ഥാനത്ത് ആദ്യമായി തൂക്കിലേറ്റപെട്ടത്. നിരവധി കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ 1978ൽ പൂജപ്പുര സെൻട്രൽ ജയിലിൽ അഴകേശനെ തൂക്കിലേറ്റി.അമ്മയേയും, മകളെയും മാനഭംഗപെടുത്തി കൊന്ന കേസിലെ പ്രതി വാകേരി ബാലകൃഷനാണ് സംസ്ഥാനത്ത് രണ്ടാമതായി തൂക്കുകയറിന് വിധിക്കപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിൽ നടപ്പാക്കിയ ആദ്യ വധശിക്ഷ കൂടിയായിരുന്നു വാകേരി ബാലകൃഷ്ണന്റേത്.
1990ൽ കേരളം ബാലകൃഷ്ണന്‍റെ മരണവിധി നടപ്പാക്കി. എണ്‍പതുകളിൽ കേരളത്തിൽ പേടിസ്വപ്നമായി മാറിയ റിപ്പർ ചന്ദ്രനാണ് സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധേയനായ അവസാന പ്രതി. നിരവധി പേരെയാണ് ചന്ദ്രൻ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. നീണ്ട അന്വേഷണത്തിനൊടുവിൽ പിടിക്കപ്പെട്ട ചന്ദ്രനെ 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.2000 ത്തിന് ശേഷം 4 വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയിട്ടുള്ളത്. ഹേതല്‍ പരേഖ് എന്ന 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിലെ പ്രതി ധനന്‍ജോയ് ചാറ്റര്‍ജിയെയാണ് 2000 ത്തിന് ശേഷം രാജ്യത്ത് ആദ്യമായി തൂക്കിലേറ്റപെടുന്നത്. 2004 ഓഗസ്റ്റ് 14ന് ചാറ്റർജി മരണ ശിക്ഷക്ക് വിധേയനാക്കപെട്ടു. 2008 മുംബൈ ആക്രമണ കേസിലെ പ്രതിയായ, അജ്മൽ കസബിനെ 2012 ഓഗസ്റ്റ് 29നും, 2001ലെ പാർലമെന്‍റ് ഭീകരാക്രണന കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ 2013ലും നിയമം തൂക്കിലേറ്റി.1993 മുംബൈ ഭീകരാക്രമണത്തിന് ധനസഹായം നൽകിയ കുറ്റത്തിന് അറസ്റ്റിലായ യാക്കൂബ് മേമന്റെ വധശിക്ഷയാണ് ഭാരതത്തിൽ അവസാനമായി നടന്നത്. 2015 ജൂലൈ 30ന് യാക്കൂബ് മേമനെ തൂക്ക് കയറിന് വിധേയമാക്കി. നാല് വർഷങ്ങൾക്ക് ശേഷം മറ്റൊരു വിധിക്ക് രാജ്യം സാക്ഷിയായി.
2012 ഡിസംബർ 16നാണ് "നിർഭയ" ഡൽഹിയിൽ ആളൊഴിഞ്ഞ ബസിൽ പിച്ചി ചീന്തപെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു ആറംഗ സംഘത്തിന്റെ കൊടും ക്രൂരത. ആന്തരാവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി, 13 ദിവസം മരണത്തിനോട് പോരാടി നിന്നെങ്കിലും ഡിസംബർ 29ന് പുലർച്ചെ രാജ്യത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി 'നിർഭയ' വിടപറഞ്ഞു. 2013 ജനുവരി 17ന് നാല് പ്രതികളും 19ന് രണ്ട് പ്രതികളും പൊലീസിന്റെ പിടിയിലായി. 2013 മാർച്ചിൽ 11 ന് മുഖ്യ പ്രതി രാംസിംഗ് ജയിലിൽ ജീവനൊടുക്കി. ആറുപേരിൽ പ്രായപൂർത്തിയാകാത്ത കുട്ടി കുറ്റവാളി തിരുത്തൽ കേന്ദ്രത്തിൽ 3 വർഷം താമസിച്ച് 2015 ൽ പുറത്തിറങ്ങി. 2017 മെയ് 15ന് സുപ്രീംകോടതി പ്രതികളുടെ വധ ശിക്ഷ ശരി വെക്കുകയും 2018 മേയ് 9ന് നാലിൽ മൂന്ന് പ്രതികളുടെ ഹർജി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ദയാഹർജി ഉള്‍പ്പടയുള്ള വഴികളിലുടെ വധശ്രമം ഒഴിവാക്കാൻ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു, അവസനമായി നാല് പ്രതികളെയും ഉടൻതന്നെ ഒന്നിച്ചു തൂക്കിലേറ്റണം എന്ന് സുപ്രീം കോടതിയുടെ ശാസനകൂടി വന്നതോടെ 36 വർഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വധശിക്ഷ നടപ്പാകുകയാണ് ഇന്ത്യയിൽ. നാലു പേർ ഒന്നിച്ചു തൂക്കിലേറ്റപ്പെടുന്നുവെന്ന അപൂർവ വിധിക്കും ഇതോടെ ഒരിക്കൽ കൂടി രാജ്യം സാക്ഷിയായി.