മൊരേന: മധ്യപ്രദേശിലെ മൊരേനയിലെ കുപ്രസിദ്ധമായ ചമ്പൽ താഴ്‌വരയിലെ ചൗസത്ത് യോഗിനി ക്ഷേത്രം ഒരു അത്ഭുതമായി മാറുകയാണ്. ക്ഷേത്രത്തിന്‍റെ വാസ്തുവില്‍ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഇന്ത്യൻ പാർലമെന്‍റ് നിർമിച്ചതെന്ന് വിദഗ്‌ധർ പറയുന്നു. പാർലമെന്‍റ് മന്ദിരത്തിന് സമാനമായ എട്ടാം നൂറ്റാണ്ടിലെ ചൗസത് യോഗിനി ക്ഷേത്രം ചമ്പൽ താഴ്‌വരയിലെ മലയിടുക്കുകളാൽ ചുറ്റപ്പെട്ട ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ശിവ പ്രതിഷ്ഠ ഉള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത് 101 കല്‍തൂണുകൾ കൊണ്ടാണ്. വൃത്താകൃതിയിലുള്ള ക്ഷേത്ര സമുച്ചയത്തിൽ 64 അറകളാണുള്ളത്. ക്ഷേത്രത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ഒരു വലിയ ശിവലിംഗമുണ്ട്.
പാർലമെന്‍റ് മന്ദിര നിർമാണത്തിന് പ്രചോദനമായ ചമ്പല്‍ ക്ഷേത്രം - പാർലമെന്‍റ് മന്ദിര നിർമാണത്തിന് പ്രചോദനമായി ചമ്പല്‍ ക്ഷേത്രം
മധ്യപ്രദേശിലെ മൊരേന ജില്ലയിലെ ചമ്പൽ താഴ്‌വരയുടെ മലയിടുക്കുകളാൽ ചുറ്റപ്പെട്ട കുന്നിൻ മുകളിലാണ് എട്ടാം നൂറ്റാണ്ടില്‍ നിർമിച്ചെന്ന് പറയപ്പെടുന്ന ചൗസത്ത് യോഗിനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന ക്ഷേത്രം പാർലമെന്‍റ് നിർമിക്കുന്നതിന് പ്രചോദനമായതായി പ്രദേശവാസികളും പുരാവസ്തു ഗവേഷകരും വിശ്വസിക്കുന്നു.