ETV Bharat / bharat

കുരുക്ക് മുറുകുന്നു; ശിവകുമാറിനെതിരെ സിബിഐ അന്വേഷണം

നിലവിൽ കേസെടുത്ത എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യ പ്രകാരം സിബിഐ കർണാടക സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് അനുമതി നൽകാനാണ് ബി ജെ പി സർക്കാരിന്‍റെ തീരുമാനം

കുരുക്ക് മുറുകുന്നു; ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനും ഉത്തരവ്
author img

By

Published : Oct 4, 2019, 4:59 AM IST

ബെംഗളുരൂ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി. നിലവിൽ കേസെടുത്ത എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യപ്രകാരം സിബിഐ കർണാടക സർക്കാരിന് കത്തയച്ചിരുന്നു. അന്വേഷണത്തിന് അനുമതി നൽകാനാണ് ബിജെപി സർക്കാരിന്‍റെ തീരുമാനം.

കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ കള്ളപ്പണക്കേസില്‍ ശിവകുമാറിന് കുരുക്ക് മുറുകും. അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. ഡൽഹിയിലെ ഫ്ളാറ്റിൽ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ശിവകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്‍റെ സഹോദരന്‍ സുരേഷ് എന്‍ഫോഴ്‌സ്‌മെന്‍റിന് മുന്നില്‍ ഹാജരായിരുന്നു. ശിവകുമാറിനെ ചോദ്യം ചെയ്യാനും എന്‍ഫോഴ്സ്‌മെന്‍റിന് കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

ബിനാമി ഇടപാടുകൾ ഉൾപ്പെടെ 840 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളും 317 ബാങ്ക് അക്കൗണ്ടുകളും ശിവകുമാറുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് എന്‍ഫോഴ്സ്‌മെന്‍റിന്‍റെ വാദം. ഈ ആരോപണങ്ങളാകും സിബിഐ അന്വേഷിക്കുക. കനകപുര എംപിയായ ശിവകുമാര്‍ സെപ്റ്റംബര്‍ മൂന്നിനാണ് അറസ്റ്റിലായത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.

Intro:Body:

The State government has ordered a probe by the Central Bureau of Investigation (CBI) against Congress leader D.K. Shivakumar, who is presently lodged in Tihar jail. This will only add on to the troubles of the Congress leader who was arrested by the Enforcement Directorate (ED) in a money-laundering case on September 3.

Sources said ED authorities have written to the State government informing that their investigation had revealed that Kanakapura MLA had violated the Prevention of Corruption Act, 1988, and indulged in corruption. The ED authorities have neither mentioned any specific instance of corruption they have uncovered nor sought a probe. Acting on the letter, Chief Minister B.S. Yediyurappa ordered a CBI probe against Mr. Shivakumar.

“It is an open-ended order with a broad scope for investigation,” a source said.

It is common for multiple Central agencies to take up investigations based on revelations of a probe by one agency, the source said. In fact, the trouble for Mr. Shivakumar began with searches by Income Tax authorities in August 2017. It was the I-T Department that brought the ED into the picture, tipping them off about the ₹8.6 crore unaccounted money found at four premises linked to the then Minister in New Delhi and other suspected hawala transactions. The ED probe has now led to the CBI probe, a senior official said.

Meanwhile, the CBI taking up a probe against him will only extend his stay in jail. Mr. Shivakumar has appealed in Delhi High Court against the order of a Delhi Special Court that dismissed his bail plea. With the CBI likely to register a fresh FIR, he is likely to be arrested and taken into custody for investigation. Even if he gets bail in the ED case, he will face arrest in a new case. The ED has only expanded its probe into the case.

ഇഡിക്ക് പിന്നാലെ ശിവകുമാറിന് എതിരെ സിബിഐയും

1-2 minutes

ബെംഗളൂരു ∙ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് എതിരായി സിബിഐ അന്വേഷണത്തിനും നീക്കം.

നിലവിൽ കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യ പ്രകാരമാണ് സിബിഐ അന്വേഷിക്കുന്നത്. സിബിഐ അന്വേഷണത്തിന് കർണാടക സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ആദായ നികുതി വകുപ്പും ഇഡിയും കണ്ടെത്തിയ രേഖകൾ സിബിഐ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇഡി അറസ്റ്റ് ചെയ്ത ശിവകുമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ ഡൽഹിയിലെ തിഹാർ ജയിലിലാണിപ്പോൾ. ശിവകുമാറിന്റെ സഹോദരനും എംപിയുമായി ഡി.കെ. സുരേഷ് ഇന്നലെ എൻഫോഴ്സ്മെന്റ് മുൻപാകെ ഹാജരായി.

ഡൽഹി സഫ്ദർജങ്ങിലെ ശിവകുമാറിന്റെ ഫ്ലാറ്റിൽ 2017ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.69 കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡി കേസെടുത്തത്.

ബെനാമി ഇടപാടുകൾ ഉൾപ്പെടെ 840 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളും 317 ബാങ്ക് അക്കൗണ്ടുകളും ശിവകുമാറുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് ഇഡിയുടെ വാദം. ഈ ആരോപണങ്ങളാകും സിബിഐ അന്വേഷിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.